പാരിസ് ; അധികാരമേറ്റതിന്റെ നൂറാം ദിവസത്തിലേക്ക് എത്തവേ ഫ്രാന്‍സിലെ ഇമ്മാനുവല്‍ മാക്രോണ്‍ മന്ത്രിസഭക്കുള്ള ജനപ്രീതിയിൽ ഇടിവ്. ഏറ്റവും പുതിയ അഭിപ്രായ സര്‍വേകൾ പ്രകാരം 36 ശതമാനം ഫ്രഞ്ചുകാര്‍ മാത്രമാണ് മാക്രോണിനെ പിന്തുണയ്ക്കുന്നത്. 1995ല്‍ ഷാക്ക് ഷിറാക്കിനുശേഷം ഒരു ഫ്രഞ്ച് പ്രസിഡന്റിന്റെയും ജനപ്രീതി ഇത്ര വേഗത്തില്‍ ഇടിഞ്ഞിട്ടില്ല. മോഹനമായ പ്രതീക്ഷകള്‍ പലതും വെറുതേയായിരുന്നുവെന്ന് ചില വോട്ടർമാർ ആരോപിക്കുന്നു.
തൊഴില്‍ മേഖലയില്‍ നടത്താന്‍ ശ്രമിക്കുന്ന പരിഷ്കരണങ്ങളാണ് മാക്രോണിന് തിരിച്ചടിയാകുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. ബജറ്റില്‍ വെട്ടിക്കുറവ് വരുത്തിയതും ചെലവു ചുരുക്കല്‍ നടപടികള്‍ സ്വീകരിക്കുന്നതും ജനവിരുദ്ധ പ്രതിച്ഛായ മക്രോണിന് നൽകുന്നു. ശമ്പള വര്‍ധനയില്‍ നിയന്ത്രണം പ്രഖ്യാപിച്ചതിനാൽ സര്‍ക്കാര്‍ ജീവനക്കാര്‍ കൂട്ടത്തോടെ സര്‍ക്കാരിന് എതിരാണ്.
ഭാര്യ ബ്രിജിറ്റിനുവേണ്ടി പ്രഥമ വനിതയുടെ പദവി ഒൗദ്യോഗികമാക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നു എന്ന പ്രചാരണവും രാജ്യം ഭീകര സംഘടനകളുടെ പ്രധാന ലക്ഷ്യമായി തുടരുമ്പോൾ പ്രതിരോധ മേഖലയില്‍ വന്‍ വെട്ടിക്കുറവ് വരുത്താൻ തീരുമാനിച്ചതും മക്രോണിനെതിരെ രൂക്ഷ വിമർശനങ്ങളാണ് രാജ്യത്തെ പലഭാഗത്ത് നിന്നും ഉയരുന്നത്.
Post Your Comments