കെയ്റോ: 2,000 വര്‍ഷം പഴക്കുമള്ള ശവകുടീരം കണ്ടെത്തി. സഹസ്രാബ്ദങ്ങള്‍ പഴക്കുമുള്ള ശവകുടീരം തെക്കന്‍ ഈജിപ്തില്‍ നൈല്‍ നദിയുടെ തീരപ്രദേശമായ മിന്യപ്രവിശ്യയിലെ അല്‍ കാമിന് അല്‍ സരാവിയിലാണ് കണ്ടെത്തിയത്. കല്ലിനാല്‍ നിര്‍മിച്ചതും കളിമണ്ണുകൊണ്ട് നിര്‍മിച്ചതടക്കം വിവിധ തരത്തിലുള്ള ശവപേടകങ്ങളാണ് ശവകുടീരത്തില്‍ ഉണ്ടായിരുന്നത്. പുരാതനകാലത്തേക്കുള്ള പുതിയ ചുവടുവയ്ക്ക് പുരാവസ്തു ഗവേഷകര്‍ നടത്തിയ പര്യവേഷണത്തിലാണ് തുറന്നുകിട്ടിയത്. വളരെക്കാലം ശ്മശാനമായിരുന്ന സ്ഥലത്താണ് പര്യവേഷണം നടന്നത്.
ഒരു ശവകുടീരത്തിലേക്ക് പാറയില്കൊത്തിയെടുത്ത വാതലിലൂടെവേണം പ്രവേശിക്കാന്‍. നാല് ശവപേടകങ്ങളാണ് ഇതില്‍ അടക്കം ചെയ്തിരിക്കുന്നത്. ശവപേടകങ്ങളില്‍ മനുഷ്യമുഖം ചിത്രീകരിച്ചിട്ടുമുണ്ട്. ഇതിനോടൊപ്പം ശവം മറവുചെയ്യുന്ന ആറ് ശവക്കുഴികളും കണ്ടെത്തി. ഇതിലൊന്ന് കുട്ടിയുടെ മൃതദേഹം അടക്കം ചെയ്തതാണെന്ന് കരുതുന്നു. കണ്ടെത്തിയ ശവകുടീരങ്ങള്‍ ബിസി 525 ലെ ആണെന്ന് ഗവേഷകര്‍ പറയുന്നു.
Post Your Comments