ആലപ്പുഴ: ഗതാഗതമന്ത്രി തോമസ് ചാണ്ടിയുടെ റിസോർട്ട് നിർമാണവുമായി ബന്ധപ്പെട്ട ഫയലുകൾ അപ്രത്യക്ഷമായി. ആലപ്പുഴ നഗരസഭാ കാര്യാലയത്തിൽ സൂക്ഷിച്ചിരുന്ന മുപ്പതിലധികം ഫയലുകളാണ് കാണാതായിരിക്കുന്നത്. തോമസ് ചാണ്ടി റിസോര്‍ട്ടിന് വേണ്ടി ഭൂമി കൈയേറിയെന്ന ആരോപണത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സുപ്രധാനമായ 32 ഫയലുകള്‍ കാണാതായെന്ന് വ്യക്തമായത്.
ആരോപണത്തെ തുടര്‍ന്ന് മുനിസിപ്പല്‍ എന്‍ജിനീയറും റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും സംയുക്തമായായി റിസോര്‍ട്ടിലും പരിസര പ്രദേശങ്ങളിലും പരിശോധന നടത്തിയിരുന്നു. ഭൂമി കൈയേറ്റ ആരോപണം നിലനിൽക്കുന്ന റിസോർട്ടിൽ റവന്യുവകപ്പ് അധികൃതർ പരിശോധന ആരംഭിച്ചശേഷമാണ് ഈ ഫയലുകൾ കാണാതായതെന്നാണു സൂചന. സംഭവത്തിൽ മുനിസിപ്പൽ സെക്രട്ടറി അന്വേഷണ ഉത്തരവിട്ടിട്ടുണ്ട്.
Post Your Comments