ഇസ്ലാമാബാദ്: ക്രിക്കറ്റ് കളിക്കിടെ പന്ത് തലയില്‍ കൊണ്ട് കളിക്കാരന്‍ മരിച്ചു. പാകിസ്ഥാനിലാണ് സംഭവം. ബാറ്റ് ചെയ്യുകയായിരുന്ന സുബൈര്‍ അഹമ്മദ് എന്ന കളിക്കാരന്റെ തലയില്‍ ബൗണ്‍സര്‍ കൊണ്ട് താഴെ വീഴുകയായിരുന്നു. ഓഗസ്റ്റ് പതിനാലിനാണ് സുബൈറിന് പരിക്കേറ്റത്. ചികിത്സയിലിരിക്കെയായിരുന്നു സുബൈറിൻറെ മരണം.
മര്‍ദാനില്‍ നടന്ന മത്സരത്തിനിടെയായിരുന്നു സുബൈറിന് അപകടം സംഭവിച്ചത്. പാക് ക്രിക്കറ്റ് ബോര്‍ഡാണ് സുബൈര്‍ മരിച്ച വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. ഹെൽമറ്റ് ധരിക്കാത്തതാണ് മരണത്തിന് കാരണമായത്. ടി ട്വന്റി ടീമായ ക്വെറ്റ ബെയേഴ്സ് എന്ന ടീമിനുവേണ്ടി നാല് ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ കളിച്ചിട്ടുണ്ട് സുബൈര്‍. ഇതില്‍ ഒരു മത്സരത്തില്‍ സെഞ്ചുറി നേടുകയും ചെയ്തു.
Post Your Comments