![](/wp-content/uploads/2017/08/608b53f0-78fa-11e7-b40f-35ec362abc1c.jpg)
കണ്ണൂര്‍: കൊലയാളി ഗെയിം എന്ന് അറിയപ്പെടുന്ന ബ്ലൂവെയില്‍ ഗെയിം കളിച്ച് കണ്ണൂരിൽ ഒരു വിദ്യാർഥി ആത്മഹത്യ ചെയ്തെന്ന് റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച സംശയം മേയില്‍ തൂങ്ങിമരിച്ച ഐടിഐ വിദ്യാര്‍ഥി സാവന്തിന്റെ അമ്മയാണ് പങ്കുവെക്കുന്നത്. ഊണും ഉറക്കവും ഉപേക്ഷിച്ച് മകന്‍ ഗെയിം കളിക്കാറുണ്ടെന്ന് അമ്മ പറയുന്നു.
സാവന്ത് രാത്രി മുഴുവന്‍ ഫോണില്‍ ഗെയിം കളിക്കുകയും പുലർച്ചെയാണ് ഉറക്കവും ആഹാരവും കഴിച്ചിരുന്നതെന്ന് ‘അമ്മ പറയുന്നു. മാത്രമല്ല രാത്രി ഒറ്റയ്ക്കു പുറത്തുപോയാല്‍ പുലര്‍ച്ചെയാണ് മടങ്ങി വന്നിരുന്നത്. പലതവണയാണ് ഏകമകന്റെ അസ്വാഭാവിക പെരുമാറ്റത്തെ തുടര്‍ന്ന് കൗണ്‍സിലിങ്ങിനു വിധേയനാക്കിയെന്നു സാവന്തിന്റെ മാതാപിതാക്കള്‍ പറഞ്ഞു. രാത്രിയില്‍ ഇടയ്ക്ക് പോയി നോക്കുന്നതിനുള്ള ബുദ്ധിമുട്ടുകാരണം മൂന്നു മാസം മുന്‍പ് വരെ തനിക്കൊപ്പമായിരുന്നു മകനെ കിടത്തിയിരുന്നതെന്നും അമ്മ പറയുന്നു.
മാനസിക സമ്മര്‍ദം മൂലമാണ് കയ്യിലും നെഞ്ചിലും മുറിവുണ്ടാക്കിയതെന്നാണ് കരുതിയത്. പിന്നീട് അത് ശരീരത്തില്‍ അക്ഷരങ്ങള്‍ കോറിയിടുന്ന സ്ഥിതിയിലേക്ക് മാറി. ഒരു തവണ കൈ മുറിച്ചതിനെ തുടര്‍ന്ന് സ്റ്റിച്ച് ഇടേണ്ടിവന്നു. നെഞ്ചത്ത് എസ്‌എഐയെന്നും എഴുതിയിരുന്നു. കോമ്പസുകൊണ്ട് കുത്തിയാണ് അതെഴുതിയിരുന്നത്. മൂന്നുമാസം മുന്‍പ് ബ്ലേഡുകൊണ്ടും കൈയില്‍ മുറിവേല്‍പ്പിച്ചിരുന്നുവെന്നും അമ്മ പറയുന്നു. സാവന്തിന് മാനസിക പ്രശ്നമാണെന്നാണ് കരുതിയതെന്നും അവര്‍ പറയുന്നു.
ഇടയ്ക്ക് വച്ച് കാണാതായിരുന്നു. അപ്പോൾ തലശേരി കടല്‍പ്പാലത്തില്‍നിന്നാണ് കണ്ടെത്തിയത്. ആ സമയം കൈവശമുണ്ടായിരുന്ന ബാഗും പുസ്തകങ്ങളുമെല്ലാം കടലിലേക്ക് വലിച്ചെറിഞ്ഞു. അതുപോലെ കല്യാണത്തിനാണെന്നു പറഞ്ഞിറങ്ങിയിട്ട് വിവാഹവീട്ടില്‍ എത്താതിരിക്കുന്ന സാഹര്യവും ഒരിക്കലുണ്ടായി. തിരുവനന്തപുരത്ത് ആത്മഹത്യ ചെയ്ത മനോജിന്റെ വാര്‍ത്ത പുറത്തുവന്നതോടെ മകന്റെ മരണത്തിലും സംശയം തോന്നുകയായിരുന്നുവെന്ന് സാവന്തിന്റെ അമ്മ പറഞ്ഞു.
Post Your Comments