ന്യൂഡല്‍ഹി: ബ്ലൂ വെയ്ല്‍ നിരോധം സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ നല്‍കിയ നിര്‍ദ്ദേശം കര്‍ശനമായി നടപ്പിലാക്കണമെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്. ഇതു പാലിക്കാത്തവര്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കും. ഐടി മന്ത്രാലയം നല്‍കിയ നിര്‍ദ്ദേശങ്ങള്‍ നിര്‍ബന്ധമായും പാലിക്കണമെന്നും രവിശങ്കര്‍ പ്രസാദ് അറിയിച്ചു.
ബ്ലൂ വെയില്‍ ഗെയ്മിന്റെ ലിങ്കുകള്‍ നീക്കം ചെയ്യാന്‍ ഫേസ്ബുക്ക്, ഗൂഗിള്‍, വാട്‌സ് ആപ്പ്, മൈക്രോസോഫ്റ്റ്, യാഹൂ എന്നീ കമ്പനികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. ബ്ലൂ വെയ്ല്‍ ഗെയിം കാരണം നിരവധി പേര്‍ ആത്മഹത്യ ചെയ്തതാണ് നടപടിക്കു കാരണമായത്. ഓഗസ്റ്റ് 11ന് ഐടി വകുപ്പാണ് വിവിധ കമ്പനികള്‍ക്ക് ഗെയിം ലിങ്ക് മാറ്റാന്‍ നിര്‍ദ്ദേശിക്കുന്ന കത്ത് നല്‍കിയത്. ഇതു പാലിക്കുന്ന കാര്യത്തില്‍ കമ്പനികള്‍ വീഴ്ച്ച വരുത്താന്‍ പാടില്ലെന്നാണ് രവി ശങ്കര്‍പ്രസാദ് അറിയിച്ചത്.
Post Your Comments