ന്യൂഡൽഹി: സുപ്രീം കോടതി നിർദേശങ്ങൾ പാലിക്കാൻ തയാറാകാത്ത ബിസിസിഐ നേതൃത്വത്തെ പിരിച്ചുവിടാൻ ആവശ്യപ്പെട്ട് സുപ്രീം കോടതി നിയോഗിച്ച ഭരണസമിതി രംഗത്ത് വന്നു. സി.കെ.ഖന്ന, അമിതാഭ് ചൗധരി, അനിരുദ്ധ് ചൗധരി എന്നിവരെ മാറ്റണമെന്നാണ് ഭരണസമിതി സുപ്രീം കോടതിയോട് ആവശ്യപ്പെട്ടത്. മൂന്നംഗ ഭരണസമിതി ഇതു സംബന്ധിച്ച റിപ്പോർട്ട് സുപ്രീം കോടതിയിൽ സമർപ്പിച്ചു. ബിസിസിഐ സിഇഒ രാഹുൽ ജോഹ്രിക്കു പകരം ചുമതല നൽകാനാണ് ഭരണസമിതി നിർദേശിക്കുന്നത്.
ബിസിസിഐ ഭരണഘടന പൊളിച്ചെഴുതുക, ഫണ്ട് വിതരണം സമിതി നിർദേശപ്രകാരമാക്കുക, സംസ്ഥാന അസോസിയേഷനുകളിൽ തെരഞ്ഞെടുപ്പിന് ഒരു മാസം മുന്പ് അഡ്മിസ്ട്രേറ്ററെ നിയോഗിക്കുക തുടങ്ങിയവയാണ് ഭരണ സമിതി അടിയന്തരമായി നടപ്പാക്കാൻ നിർദേശിച്ചിട്ടുള്ള മാറ്റങ്ങളിൽ പ്രധാനപ്പെട്ടവ.
Post Your Comments