Latest NewsKeralaNews

പൂട്ടിയിട്ട വീട്ടിൽ മോഷണം നടത്തിയ മൂന്ന് സ്ത്രീകൾ അറസ്റ്റിൽ ; പിടിയിലായവരിൽ ഒരാൾ 8 മാസം ഗർഭിണി

പാലക്കാട്: പൂട്ടിയിട്ടിരിക്കുന്ന പഴയവീട്ടില്‍ക്കയറി മോഷണം നടത്തിയ മൂന്ന് തമിഴ്‌നാട്ടുകാരായ സ്ത്രീകള്‍ പിടിയിൽ. സേലം സ്വദേശികളായ ശെല്‍വി (22), മീനാക്ഷി (23), ലക്ഷ്മി (25) എന്നിവരാണ് ഹേമാംബികനഗര്‍ പോലീസിന്റെ പിടിയിലായത്. ഇതിൽ ലക്ഷ്‌മി എന്ന യുവതി എട്ട് മാസം ഗർഭിണിയാണ്.

തിങ്കളാഴ്ച പതിനൊന്നോടെ പുതുപ്പരിയാരം അല്ലത്ത് മുരളീധരന്‍നായരുടെ കുടുംബവീടായ പഴയ നാലുകെട്ടിലാണ് മോഷണം നടന്നത്. ഏറെനാളായി പൂട്ടിക്കിടക്കുന്ന വീടിന്റെ മുന്‍വാതിലും വശത്തെ വാതിലും കുത്തിപ്പൊളിച്ചാണ് മോഷണം നടത്തിയത്. ഇവരുടെ പക്കല്‍നിന്ന് ചെമ്പുപാത്രങ്ങളും നിലവിളക്കും രണ്ട് മയില്‍ രൂപങ്ങളും കണ്ടെത്തിയിട്ടുണ്ട്. പ്രതികളെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button