MollywoodLatest NewsCinemaMovie SongsEntertainmentKollywoodMovie Gossips

കായംകുളം കൊച്ചുണ്ണിയിൽ രണ്ടു സൂപ്പർ താരങ്ങൾ ഒന്നിക്കുന്നു?

കേരള വർമ്മ പഴശ്ശിരാജയിലെ എടച്ചേന കുങ്കൻ എന്ന കഥാപാത്രത്തെ അവിസ്മരണീയനാക്കിയ കോളിവുഡ് താരം ശരത് കുമാര്‍ വീണ്ടും ചരിത്രസിനിമയുമായി എത്തുന്നു. നിവിന്‍ പോളിയെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ബിഗ്ബജറ്റ് ചിത്രം കായംകുളം കൊച്ചുണ്ണിയിലാണ് ശരത് കുമാര്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ അമല പോളാണ് നായികയായി എത്തുന്നത്.

ബോബി- സഞ്ജയ് ടീമിന്റെ തിരക്കഥയില്‍ ഒരുങ്ങുന്ന കായംകുളം കൊച്ചുണ്ണി വന്‍ മുതല്‍മുടക്കില്‍ ഒരുക്കുന്ന ചിത്രം കൂടിയാണ്. ഉഡുപ്പിയില്‍ സെപ്തംബര്‍ ആദ്യവാരം ഷൂട്ടിങ്ങാരംഭിക്കും. സണ്ണിവെയ്ന്‍, അങ്കമാലി ഡയറീസിലെ ശരത് എന്നിവരും മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button