തിരുവനന്തപുരം: സ്ത്രീകള്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ തടയുന്നതിന് പോലീസ് തുടങ്ങിയ പിങ്ക് പട്രോള്‍ സംവിധാനത്തിന് ഇന്ന് ഒന്നാം പിറന്നാൾ. കഴിഞ്ഞ വർഷം ആഗസ്റ്റ് 15ന് മുഖ്യമന്ത്രി പിണറായി വിജയനാണ് തിരുവനന്തപുരത്ത് വെച്ച് പദ്ധതി ഉദ്ഘാടനംചെയ്തത്.പിന്നീട് കൊച്ചി, കോഴിക്കോട്, കൊല്ലം, കണ്ണൂര്‍, തൃശ്ശൂര്‍, കോട്ടയം, ആലപ്പുഴ എന്നീ നഗരങ്ങളിലും പദ്ധതി തുടങ്ങുകയുണ്ടായി.
സ്‌കൂള്‍, കോളേജ്, ഓഫീസുകള്‍, ലേഡീസ് ഹോസ്റ്റലുകള്‍, ആരാധനാലയങ്ങള്‍ തുടങ്ങിയ പൊതുസ്ഥലങ്ങളിലാണ് പട്രോളിങ് നടത്തുന്നത്. വനിത പോലീസ് ഉദ്യോഗസ്ഥർ മാത്രമുള്ള പിങ്ക് പട്രോൾ സംഘത്തിന് കാർ, അടിയന്തര സാഹചര്യങ്ങളിൽ നേരിടാനുള്ള ഉപകരണങ്ങളും സജ്ജമാക്കിയിട്ടുണ്ട്. സി-ഡാക്ക്, കെല്‍ട്രോണ്‍ എന്നിവയുടെ സാങ്കേതിക സഹായത്തോടെയാണ് സോഫ്റ്റ്‌വെയറും വാഹനവും തയ്യാറാക്കിയത്.സ്ത്രീകൾക്കും കുട്ടികൾക്കും സഹായത്തിനും അടിയന്തര വിവരങ്ങൾ അറിയിക്കാനും 1515 എന്ന് നമ്പറിലേക്ക് വിളിക്കാവുന്നതാണ് . ഉടനടി പോലീസ് സംഘം സ്ഥലത്തെത്തുകയും സുരക്ഷ നടപടി സ്വീകരിക്കുകയും ചെയ്യും. 17,820 ഫോണ്‍വിളികളാണ് ഇതുവരെ ഈ നമ്പറിലേക്ക് എത്തിയത്.
Post Your Comments