സോള്‍: ഗുവാമിലെ ജനങ്ങളെ ഭീതിയിലാഴ്ത്തി റേഡിയോ സന്ദേശം. അമേരിക്കയും ഉത്തരകൊറിയയും തമ്മിലുള്ള സംഘര്‍ഷത്തില്‍ അയവുവരാത്ത സാഹചര്യത്തിലാണ് സന്ദേശം എത്തിയത്. അമേരിക്കയുടെ അധീനതയിലുള്ള ഗുവാം ദ്വീപിലാണ് സംഭവം. റേഡിയോ സ്റ്റേഷനുകള്‍ അപകട മുന്നറിയിപ്പ് സംപ്രേക്ഷണം ചെയ്തതാണ് ഭീതിപരത്തിയത്. അപകടസാഹചര്യങ്ങളിലാണ് ഇത്തരം സന്ദേശങ്ങള്‍ സംപ്രേക്ഷണം ചെയ്യാറുള്ളത്. അധികൃതര്‍ക്ക് സംഭവിച്ച് അബന്ധമായിരുന്നു സന്ദേശമെന്നാണ് ഔദ്യോഗിക വിശദീകരണം.
ഗുവാമില്‍ മിസൈല്‍ ആക്രമണം നടത്തുമെന്ന ഉത്തരകൊറിയയുടെ ഭീഷണി നിലനില്‍ക്കവേ വീഴ്ച സംഭവിച്ചത് ഏറെ ചര്‍ച്ചയായി. ഗുവാമിനെ ആക്രമിക്കാനുള്ള പദ്ധതികള്‍ തയ്യാറായിക്കഴിഞ്ഞെന്ന് ആവര്‍ത്തിച്ച് ഉത്തരകൊറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
സൈന്യം ദിവസങ്ങള്‍ക്ക് മുമ്പ് ആക്രമണം നടത്തുകയാണെങ്കില്‍ അത് പൊതു ജനത്തെ അറിയിക്കാനായി എല്ലാ ആശയ വിനിമയ മാര്‍ഗ്ഗങ്ങളും ഉപയോഗിക്കുമെന്ന് അറിയിച്ചിരുന്നു. സെറണ്‍ മുഴങ്ങിയാല്‍ ഉടന്‍ തന്നെ പുതിയ വിവരങ്ങള്‍ക്കായി റേഡിയോയും ടെലിവിഷനും പത്ര മാധ്യമങ്ങളെയും ആശ്രയിക്കണമെന്നും ഉപയോഗപ്പെടുത്തണമെന്നും സൈന്യം മുന്നറിയിപ്പ് നല്‍കിയിരുന്നു.അമേരിക്കയിലെ ഗുവാം ആക്രമിക്കാന്‍ കൊറിയന്‍ സൈന്യം സജ്ജമാണെന്നും ഏകാധിപതി ഉന്നിന്റെ ഉത്തരവിന് കാത്തിരിക്കുകയാണെന്ന് കൊറിയന്‍ സൈന്യം വ്യക്തമാക്കിയിരുന്നു. ഉത്തരകൊറിയ തദ്ദേശീയമായി നിര്‍മ്മിച്ച നാല് ഹാസ്വോങ് 12 റോക്കറ്റകള്‍ വിക്ഷേപണത്തിന് തയ്യാറായി നില്‍ക്കുകയാണെന്നും ജപ്പാന്റെ ഹിരോഷിമ, ഷിമാനം, കോയ്ചി, എന്നീ പ്രദേശങ്ങള്‍ക്കു മീതെയാകും മിസൈലുകള്‍ പറക്കുകയെന്നും സൈന്യം ചൂണ്ടിക്കാണിച്ചിരുന്നു.
Post Your Comments