നാഗ്പുര്‍: മഹാരാഷ്ട്രയിലെ ഗോരക്ഷാവാദികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡുമായി വിഎച്ച്പി. ഗോരക്ഷാവാദികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുമെന്ന് വിശ്വഹിന്ദു പരിഷത് അറിയിച്ചു.
ഗോസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് സന്നദ്ധത അറിയിക്കുന്നവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കും. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസുമായി നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് തീരുമാനം.
തുടര്‍ന്ന് ഇവരുടെ പട്ടിക മഹാരാഷ്ട്ര സര്‍ക്കാരിന് നല്‍കാനുമാണ് നീക്കമെന്ന് വിഎച്ച്പി വിദര്‍ഭ മേഖലാ പ്രാന്ത് മന്ത്രി അജയ് നില്‍ദവാര്‍ അറിയിച്ചു. ഗോസംരക്ഷണത്തിന്റെ പേരില്‍ രംഗത്തെത്തുന്ന സാമൂഹികവിരുദ്ധരെ തിരിച്ചറിയാന്‍ ഇതു സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments