ന്യൂഡൽഹി: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന വിവിധ സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പുകളും ലോക്സഭ തിരഞ്ഞെടുപ്പും ഒരുമിച്ച് നടത്താന്‍ ആലോചന. ഇത് സംബന്ധിച്ചുള്ള ചർച്ചകൾ നടക്കുന്നതായി ദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ട്. മദ്ധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, മിസോറം എന്നീ സംസ്ഥാനങ്ങളിലാണ് നിയമ സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. ലോക്സഭ തിരഞ്ഞെടുപ്പും നിയമസഭ തിരഞ്ഞെടുപ്പും ഒരുമിച്ച് നടത്തുന്നതില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും ഐക്യം ഉറപ്പുവരുത്തലാണ് പ്രധാന വെല്ലുവിളി.
പ്രചരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതും പ്രധാന നേതാക്കളുടെ യോഗങ്ങള്‍ സംഘടിപ്പിക്കുന്നതുമെല്ലാം പാര്‍ട്ടികള്‍ക്ക് ബുദ്ധിമുട്ടാകുമെന്നാണ് അവരുടെ അഭിപ്രായം. തിരഞ്ഞെടുപ്പ് ചിലവിനത്തില്‍ കോടിക്കണക്കിന് രൂപയുടെ ലാഭമുണ്ടാക്കുന്ന പുതിയ തീരുമാനം എല്ലാവരും അംഗീകരിക്കുമെങ്കിൽ രണ്ടു തെരഞ്ഞെടുപ്പും ഒന്നിച്ചുണ്ടാവാനാണ് സാധ്യത.
Post Your Comments