ന്യൂഡല്‍ഹി : എഴുപതാം സ്വാതന്ത്യദിനം ആഘോഷിക്കുന്ന പാക്കിസ്ഥാന്‍ ജനതയ്ക്ക് ഒരു വ്യത്യസ്തമായ സമ്മാനം നല്‍കി ഇന്ത്യന്‍ സംഗീത ബാന്‍ഡ്. മറ്റൊന്നുമല്ല പാക്കിസ്ഥാന്‍ ദേശീയ ഗാനത്തിന് ഇന്ത്യന്‍ ബാന്‍ഡിന്റെ ക്യാപ്പല വെര്‍ഷനാണ് സമ്മാനമായി നല്‍കിയത്. . ക്യാപ്പല എന്നാല്‍ സംഗീത ഉപകരണങ്ങള്‍ ഉപയോഗിക്കാതെയുള്ള പാട്ട് എന്നാണ്. വോക്‌സ്‌കോഡ് അക്കപ്പെല്ല എന്ന ബാന്‍ഡാണ് ഇതിനു പുറകില്‍. വെള്ളിയാഴ്ച യൂട്യൂബില്‍ അപ്ലോഡ് ചെയ്ത ഗാനം ഇപ്പോള്‍ തന്നെ വൈറലായി കഴിഞ്ഞു.
രണ്ട് മിനിറ്റാണ് വീഡിയോ ഗാനത്തിന്റെ ദൈര്‍ഘ്യം. ഈ സ്വാതന്ത്ര്യദിനത്തില്‍ ഞങ്ങളുടെ അയല്‍ക്കാര്‍ക്കായി ഒരു ഗാനം സമ്മാനിക്കുന്നു എന്ന് എഴുതിയ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിക്കാട്ടി കൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്. ബാന്‍ഡില്‍ ഏഴ് അംഗങ്ങളാണുള്ളത്. ഇന്ത്യന്‍ ബാന്‍ഡിന്റെ നൂതന ആശയത്തിന് പാക്കിസ്ഥാന്‍ മാധ്യമങ്ങളുടെ അനുമോദനം പ്രോത്സാഹനവും ബാന്‍ഡിന് ലഭിക്കുന്നുണ്ട്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് മാത്രം പുറത്ത് വന്ന ഗാനം പാക്കിസ്ഥാനിലെയും ഇന്ത്യയിലെയും സംഗീത ആസ്വദകരുടെ മനം കവര്‍ന്നു കഴിഞ്ഞു.
Post Your Comments