Latest NewsInternational

ട്രംപിന്റെ ഭീഷണിയെ പുച്ഛിച്ചു തള്ളി വെനസ്വേല.

കരക്കസ്: വെനസ്വേലക്ക് നേരെ സൈനിക നടപടി വേണമെന്ന അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്റെ വിവാദ പ്രസ്തവനയെ പുച്ചിച്ച് തള്ളി വെനസ്വേല. ഐക്യരാഷ്ട്രസഭയുടെ അന്താരാഷ്ട്ര നിയമങ്ങല്‍ക്ക് വിരുദ്ധമായ പ്രസ്താവനയാണ് ട്രംപ് നടത്തിയതെന്നും, അമേരിക്കയുടെയും ട്രംപിന്‍റെ യുദ്ധക്കൊതിയാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് വെനെസ്വേല പ്രതികരിച്ചു. ട്രംപിന്റെ പ്രസ്തവന രാജ്യത്തിന്റെ പരമാധികാരത്തിന് മേലുള്ളകടന്നു കയറ്റമാണെന്നു വെനസ്വേലന്‍ വിദേശകാര്യമന്ത്രി ജോര്‍ജ് അരേസ വ്യക്തമാക്കി.

ലാറ്റിന്‍ അമേരിക്കയെയും കരീബിയന്‍ ജനതയേയും സംഘര്‍ഷത്തിലേക്ക് കൊണ്ടുപോകാനാണ് യുഎസ് ശ്രമിക്കുന്നതെന്നും വെനെസ്വേല പ്രതികരിച്ചു. മാത്രമല്ല ട്രംപിന്റെ ഭീഷണി വിലപ്പോവില്ലെന്നും, എന്തു വില കൊടുത്തും രാജ്യത്തിന്റെ പരമാധികാരത്തെ സംരക്ഷിക്കുമെന്നും വെനസ്വേല പ്രതിരോധമന്ത്രി വ്യക്തമാക്കി. വെനസ്വേലയില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങളില്‍ ഇടപെടാന്‍ അമേരിക്കക്ക് മടിയില്ലെന്നും, വെനസ്വേലന്‍ പ്രസിഡന്‍റ് നിക്കോളാസ് മഡൂറോയുടെ സ്വേഛാധിപത്യ നിലപാടുകള്‍ക്ക് അന്ത്യംവരുത്തണമെന്നമാണ് ട്രംപ് അഭിപ്രായപ്പെട്ടിരുന്നത്. ഈ പ്രസ്താവനയാണ് വിവാദങ്ങള്‍ക്ക് വഴിവെച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button