കൊച്ചി: കേരള സര്‍ക്കാര്‍ ആരംഭിച്ച ലൈഫ് പാര്‍പ്പിട പദ്ധതിയിലേക്ക് അപേക്ഷ സമര്‍പ്പിച്ച 7,37,417 കുടുംബങ്ങള്‍ പുറത്തായി. 12,44,321 വീടുകളില്‍ സര്‍വ്വെ നടത്തിയാണ് ഗുണഭോക്താക്കളെ കണ്ടെത്തിയത്. എന്നാല്‍, 5,06, 904 കുടുംബങ്ങളെ മാത്രമാണ് വീട് നല്‍കുന്നതിനായി പിന്നീട് തിരഞ്ഞെടുത്തത്. ബാക്കിയുള്ളവര്‍ അനര്‍ഹരാണെന്ന് പറഞ്ഞ് ഒഴിവാക്കുകയായിരുന്നു. എന്നാല്‍, ഓരോരുത്തരുടെയും രാഷ്ട്രീയം പരിഗണിച്ചാണ് ഗുണഭോക്താക്കളെ തിരഞ്ഞെടുത്തതെന്ന് വ്യാപക പരാതി ഉയര്‍ന്നിരുന്നു.
ലൈഫ് പദ്ധതിയില്‍ നിന്ന് പുറത്തായ രണ്ടുലക്ഷത്തോളം ആളുകളും പരാതികളുമായി തദ്ദേശസ്ഥാപനങ്ങളെ സമീപിച്ചു. പാവപ്പെട്ട ആളുകളെ ഒഴിവാക്കി സര്‍ക്കാര്‍ ഇഷ്ടക്കാരെ തിരുകി കയറ്റിയതാണ് പ്രശ്‌നത്തിന് പ്രധാന കാരണമായത്. പ്രാദേശികമായി ഇടത് പാര്‍ട്ടികളുടെ സമ്മര്‍ദ്ദവും പിന്നീട് ഉണ്ടായി. തദ്ദേശസ്ഥാപനങ്ങളില്‍ പരാതി കുന്നുകൂടിയതോടെ പരാതിക്കാരുടെ വീടുകളില്‍ നേരിട്ടെത്തി പരിശോധിക്കാനാണ് പുതിയ തീരുമാനം. പണിപൂര്‍ത്തിയാക്കാത്ത വീടുള്ളവര്‍, വാസയോഗ്യമല്ലാത്ത വീടുള്ളവര്‍, സ്വന്തമായി ഭൂമിയുള്ള ഭവന രഹിതര്‍, ഭൂരഹിത ഭവന രഹിതര്‍ എന്നീ രീതികളില്‍ തിരിച്ചാണ് സര്‍വേ നടത്തിയിരുന്നത്. അഞ്ചുവര്‍ഷംകൊണ്ട് സംസ്ഥാനത്ത് വീടില്ലാത്തവരുണ്ടാകരുതെന്നതായിരുന്നു പദ്ധതിയുടെ പ്രധാന ലക്ഷ്യം.
Post Your Comments