CricketLatest NewsNewsSports

മൂന്നാം ടെസ്റ്റ്: ശ്രീലങ്കയ്ക്ക് ബാറ്റിംഗ് തകര്‍ച്ച

പല്ലേക്കലെ: ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യ 489 റണ്‍സിന് പുറത്തായി. മറുപടി ബാറ്റിങ് ആരംഭിച്ച ശ്രീലങ്ക 14 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 61 റണ്‍സെടുത്തിട്ടുണ്ട്. ഓപ്പണര്‍മാരായ ഉപുള്‍ തരംഗ(5)യെയും ദിമുത് കരുണരത്ന(4)യെയും അടുത്തടുത്ത ഓവറുകളില്‍ ഷാമി പുറത്താക്കുകയും കുശാല്‍ മെന്‍ഡിസ്(18) റണ്ണൗട്ടാവുകയായിരുന്നു. ആഞ്ജലോ മാത്യൂസിനെ(പൂജ്യം) ഹര്‍ദ്ദിക് പാണ്ഡ്യ പുറത്താക്കുകയും കൂടി ചെയ്തപ്പോൾ ശ്രീലങ്കയുടെ തുടക്കം തന്നെ പാളിയിരിക്കുകയാണ്.

അതേസമയം ആറിന് 329 എന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ 160 റണ്‍സ് കൂടി ചേര്‍ത്താണ് പുറത്തായത്. കന്നി ടെസ്റ്റ് സെഞ്ച്വറി നേടിയ ഹര്‍ദ്ദിക് പാണ്ഡ്യയുടെ(108) ഒറ്റയാള്‍ പോരാട്ടമാണ് ഇന്ത്യയ്ക്ക് മികച്ച സ്‌കോർ സമ്മാനിച്ചത്. എട്ടാം വിക്കറ്റില്‍ കുല്‍ദീപിനൊപ്പം 62 റണ്‍സും പത്താം വിക്കറ്റില്‍ യാദവിനൊപ്പം 66 റണ്‍സും പാണ്ഡ്യ ചേര്‍ത്തു. 87 പന്തില്‍ നിന്നായിരുന്നു പാണ്ഡ്യ തന്റെ കന്നി ടെസ്റ്റ് സെഞ്ച്വറി സ്വന്തമാക്കിയത്. എട്ട് ഫോറുകളും ഏഴ് സിക്‌സറുകളും ഉള്‍പ്പെട്ടതായിരുന്നു പാണ്ഡ്യയുടെ സെഞ്ച്വറി.

shortlink

Related Articles

Post Your Comments

Related Articles


Back to top button