ഡൽഹി : ഇന്ത്യയിലെ മികച്ച ബൗളിംഗ് നിരയെന്ന് ഇംഗ്ലീഷ് താരം മൊയിന്‍ അലി. ഇശാന്തും ബൂംറയും ഷമിയും അണിനിരക്കുന്ന ഇന്ത്യന്‍ പേസ് നിര മിക്ക ഇന്നിംഗ്സുകളിലും തന്ത്രശാലികളായ ഇംഗ്ലണ്ടിനെ ഭയപ്പെടുത്തിയെന്ന് അദ്ദേഹം തുറന്നുപറഞ്ഞു.
ഇന്ത്യ മികച്ച രീതിയില്‍ പന്തെറിഞ്ഞു. വിക്കറ്റ് അല്പം പതുക്കെ ആയിരുന്നെങ്കിലും പന്തുകള്‍ ദുര്‍ഘടമായി. ഹിറ്റ് ചെയ്യാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ അധികം അനുവദിച്ചില്ല. അതിനാല്‍ കഴിയുന്നത്ര സമയം ക്രീസില്‍ നില്ക്കുക മാത്രമായിരുന്നു മുന്നിലുള്ള ലക്ഷ്യം. കരിയറില്‍ നേരിട്ട എക്കാലത്തെയും മികച്ച ബൗളിംഗ് നിരകളിലൊന്നാണിതെന്ന് നിസംശയം പറയാമെന്നും ആദ്ദേഹം പറഞ്ഞു.
Read also:ഇന്ത്യന്‍ ടീമില്‍ കോച്ചും കളിക്കാരും രണ്ടുതട്ടില്‍
ഓവല്‍ ടെസ്റ്റിന്റെ ആദ്യ ദിനം ഇന്ത്യ അതിശയിപ്പിക്കുന്ന തിരിച്ചുവരവ് നടത്തി. എന്നാല്‍ വിക്കറ്റ് വീഴ്ച്ചക്കിടയില്‍ ചെറുത്തുനിന്ന് അര്‍ദ്ധ സെഞ്ചുറി നേടിയെങ്കിലും മൊയിന്‍ അലി അത്ര സന്തുഷ്ടനല്ല.ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സില്‍ 170 പന്തില്‍ നിന്ന് അലി 50 റണ്‍സ് നേടിയിരുന്നു. രണ്ടാം വിക്കറ്റില്‍ കുക്കിനൊപ്പം 73 റണ്‍സ് അദ്ദേഹം പടുത്തുയര്‍ത്തി.
Post Your Comments