കെന്‍സിംഗ്ടണ്‍: ഇന്ത്യന്‍ ടീമില്‍ കോച്ചും കളിക്കാരും തമ്മിൽ ഭിന്നത. ടീമിലെ അംഗമായ ആര് അശ്വിന്റെ പ്രകടനത്തെച്ചൊല്ലിയായിരുന്നു തർക്കം. നാലാം ടെസ്റ്റിൽ ഇൻഗ്ലണ്ടിനോട് ഇന്ത്യ തോൽക്കാൻ കാരണം അശ്വിന്റെ മോശം ബൗളിംഗാണെന്ന കരണത്താലായിരുന്നു തർക്കം.
അശ്വിന്റെ പ്രകടനത്തെ വിമർശിച്ച് കോച്ച് രവി ശാസ്ത്രി വാര്‍ത്താ സമ്മേളനത്തില്‍ സംസാരിച്ചിരുന്നു. എന്നാൽ അശ്വിന് മികച്ച രീതിയിലാണ് പന്തെറിഞ്ഞതെന്ന് വൈസ് ക്യാപ്റ്റന്‍ അജിങ്ക്യാ രഹാനെ ഇതിനോട് പ്രതികരിച്ചിരുന്നു
Read also:ലോകകപ്പിന് ശേഷമുള്ള ആദ്യ മത്സരത്തിൽ ബ്രസീലിന് വിജയത്തുടക്കം
നാലാം ടെസ്റ്റില്‍ പിച്ചില്‍ നിന്നുള്ള ആനുകൂല്യം മുതലെടുക്കുന്നതില്‍ അശ്വിന് പരാജയപ്പെട്ടുവെന്ന് നാലാം രവി ശാസ്ത്രി പറഞ്ഞിരുന്നു. എന്നാല്‍ കഴിഞ്ഞ ടെസ്റ്റില്‍ അശ്വിന് മനോഹരമായാണ് പന്തെറിഞ്ഞതും ഫീല്‍ഡ് ചെയ്തതുമെന്ന് അഞ്ചാം ടെസ്റ്റിന് മുമ്പ് രഹാനെ പറഞ്ഞത്. സതാംപ്ടണ് ടെസ്റ്റിലെ മോശം പ്രകടനത്തിനുശേഷം അശ്വിനെ പിന്തുണച്ച് ചേതേശ്വര്‍ പൂജാരയും രംഗത്തെത്തിയിരുന്നു.
നാലാം ടെസ്റ്റിലെ പരിക്ക് അലട്ടിയിരുന്ന അശ്വിന് അഞ്ചാം ടെസ്റ്റില്‍ കളിക്കുന്നില്ല. രവീന്ദ്ര ജഡേജയാണ് അഞ്ചാം ടെസ്റ്റില്‍ അശ്വിന് പകരം ടീമിലെത്തിയത്. എന്നാൽ സംഭവത്തെക്കുറിച്ച് ക്യാപ്റ്റൻ വിരാട് കൊഹ്ലി ഇതുവരെ പ്രതികരിച്ചില്ല.
Post Your Comments