ചൈന: ചൈനയുടെ ഹാക്ക്-പ്രൂഫ് ക്വാണ്ടം കമ്യൂണിക്കേഷന്‍ സാറ്റലൈറ്റ് സന്ദേശങ്ങൾ അയച്ചു തുടങ്ങി. സാറ്റ്‌ലൈറ്റ് കൈമാറുന്നത് മൂന്നാമത് ഒരാൾക്ക് പെട്ടെന്ന് കണ്ടെത്താനാകാത്ത രഹസ്യപ്പൂട്ടുള്ള സന്ദേശമാണ്. ക്വാണ്ടം കീ ഇത് ആദ്യമായാണ് ബഹിരാകാശത്തു നിന്നു ഭൂമിയിലേക്ക് കൈമാറുന്നത്. ഈ സാറ്റ്‌ലൈറ്റ് കഴിഞ്ഞ ഓഗസ്റ്റിലാണ് വിക്ഷേപിച്ചത്. ഭൂമിയിൽ നിന്ന് 645 കി.മീ നും 1200 കി.മീറ്ററിനും ഇടയിലുള്ള ബഹിരാകാശത്തു നിന്നാണ് ക്വാണ്ടം കീ വന്നത്.
വയർ ടാപ്പിങ്ങും ഇന്റര്‍സെപ്ട്സും വളരെ ഫലപ്രദമായി തടയാന്‍ കഴിയുന്ന അതി നൂതന സുരക്ഷാക്രമീകരണങ്ങളാണ് ക്വാണ്ടം ഉപഗ്രഹത്തിൽ ഒരുക്കിയിരിക്കുന്നത്. ഈ സാറ്റലൈറ്റ് വിജയിച്ചതോടെ ഹാക്ക്-പ്രൂഫ് കമ്മ്യൂണിക്കേഷന്‍ സിസ്റ്റങ്ങളിലേക്കുള്ള പുതുലോകത്തിന്റെ വഴിയായിരിക്കുകയാണ്.
ഏറ്റവും ലളിതമായി പറഞ്ഞാൽ ഒരു കുമിളയിൽ രഹസ്യസന്ദേശങ്ങൾ എഴുതി അയക്കുന്നതിനെയാണ് ക്വാണ്ടം സാറ്റ്‌ലൈറ്റ് എന്ന് പറയുന്നത്. ആ കുമിള പ്രത്യേക ഒരിടത്തെത്തിയാൽ മാത്രമേ സന്ദേശം വായിച്ചെടുക്കാൻ സാധിക്കൂ. അതിനു സഹായിക്കാനൊരു പ്രത്യേക ‘കീ’യും ഉണ്ട്. ആ യാത്രയ്ക്കിടെ ആരെങ്കിലും സന്ദേശം വായിച്ചെടുക്കാൻ ശ്രമിച്ചാൽ കുമിള പൊട്ടും, മാത്രവുമല്ല ഇക്കാര്യം സന്ദേശം സ്വീകരിക്കാനിരിക്കുന്ന ആൾക്ക് മനസിലാകുകയും ചെയ്യും’. അത്രമാത്രം രഹസ്യസ്വഭാവത്തോടെ സന്ദേശങ്ങളയക്കാൻ സാധിക്കുമെന്നതാണ് ഈ രീതിയുടെ പ്രത്യേകത.
ചൈന ക്വാണ്ടം എൻക്രിപ്ഷൻ വഴി പ്രവർത്തിക്കുന്ന ഒരു രാജ്യാന്തര സുരക്ഷാനെറ്റ്‌വർക്ക് സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ്. അതിന്റെ ഭാഗമായാണ് ലോകത്തിലെ ആദ്യ ‘ക്വാണ്ടം സാറ്റലൈറ്റ്’ ചൈന വിക്ഷേപിച്ചത്. ക്വാണ്ടം എൻക്രിപ്ഷൻ തത്വങ്ങൾ അനുസരിച്ചുള്ള നെറ്റ്‌വർക്ക് സാധ്യമായിക്കഴിഞ്ഞാൽ പിന്നെ കൈമാറ്റം ചെയ്യപ്പെടുന്ന ഡേറ്റകൾ ഹാക്കര്‍മാർക്ക് ഒന്നു തൊടാൻ പോലുമാകില്ലെന്നാണ് ചൈനയുടെ അവകാശവാദം. രാജ്യാന്തര തലത്തിൽത്തന്നെ ഡേറ്റ കൈമാറ്റത്തിൽ അതിഗംഭീര സുരക്ഷ ഉറപ്പുവരുത്താനുള്ള പരീക്ഷണമാണ് ‘ക്വാണ്ടം എക്സ്പിരിമെന്റ്സ് അറ്റ് സ്പെയ്സ് സ്കെയിൽ (ക്വസ്)’ എന്നു വിളിപ്പേരുള്ള സാറ്റലൈറ്റ് വഴി നടക്കാൻ പോകുന്നത്.
Post Your Comments