Latest NewsIndiaNews

നിരീക്ഷിക്കാന്‍ അയച്ച ചൈനയുടെ അന്തര്‍വാഹിനി കുടുങ്ങിയത് മത്സ്യത്തൊഴിലാളിയുടെ വലയില്‍

പൊലീസ് പിന്നീടിത് സൈന്യത്തിനെ ഏല്‍പ്പിച്ചു

ജക്കാര്‍ത്ത : കടലില്‍ നിരീക്ഷണത്തിന് അയച്ച ചൈനയുടെ അന്തര്‍വാഹിനി കുടുങ്ങിയത് മത്സ്യത്തൊഴിലാളിയുടെ വലയില്‍. ഇന്ത്യന്‍ മഹാസമുദ്ര മേഖലയ്ക്ക് അടുത്തായുള്ള സെലയാര്‍ ദ്വീപിന് സമീപത്ത് നിന്നുമാണ് മത്സ്യത്തൊഴിലാളികള്‍ക്ക് കുഞ്ഞന്‍ അന്തര്‍വാഹിനി കിട്ടിയത്.

സമുദ്ര ഗവേഷണങ്ങള്‍ക്കായി ചൈന ഉപയോഗിക്കുന്ന സീ വിംഗ് എന്ന അണ്ടര്‍ സീ വെഹിക്കിളിനോട് ഏറെ സാമ്യമുള്ള ഉപകരണമാണ് ഇതെന്നാണ് റിപ്പോര്‍ട്ട്. 225 സെന്റിമീറ്റര്‍ നീളമുള്ള ഉപകരണത്തില്‍ ആന്റിന, ക്യാമറ തുടങ്ങിയവ ഘടിപ്പിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികള്‍ ഈ ചെറു അണ്ടര്‍ സീ വെഹിക്കിളിനെ ലോക്കല്‍ പൊലീസിന് കൈമാറി. പൊലീസ് പിന്നീടിത് സൈന്യത്തിനെ ഏല്‍പ്പിച്ചു. ഈ ഉപകരണത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

അതേസമയം, ചൈനയുടെ ഭാഗത്തു നിന്നും ഈ വിഷയത്തെക്കുറിച്ച് യാതൊരു പ്രതികരണവും ഇതുവരെ വന്നിട്ടില്ല. ഇന്ത്യന്‍ മഹാസമുദ്രത്തിലും ഇത്തരത്തിലുള്ള ഉപകരണങ്ങള്‍ നിരീക്ഷണത്തിനായി ചൈന ഉപയോഗിക്കുന്നതായി മുന്‍പ് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഒരു ഡസനോളം ഉപകരണങ്ങള്‍ ഇവിടെ ചൈന നിയോഗിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button