Latest NewsNewsIndia

ചൈനീസ് സമൂഹ മാധ്യമമായ വെയ്ബോയിലെ അംഗത്വം ഉപേക്ഷിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡല്‍ഹി: ചൈനീസ് സമൂഹ മാധ്യമമായ വെയ്ബോയിലെ അംഗത്വം ഉപേക്ഷിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചൈനീസ് സന്ദർശന വേളയിലാണ് മോദി വെയ്ബോയിൽ അംഗത്വം എടുത്തത്.

ഗാൽവാൻ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ ചൈനീസ് ആപ്പുകൾ കേന്ദ്ര സർക്കാർ നിരോധിച്ചിരുന്നു. രാജ്യ സുരക്ഷ മുൻനിർത്തിയായിരുന്നു കേന്ദ്രസർക്കാർ തീരുമാനം .ടിക് ടോക്ക്,യുസി ബ്രൗസര്‍, ക്യാം സ്‌കാനര്‍, ഹലോ എന്നിവയുള്‍പ്പെടെ 59 മൊബൈല്‍, ഇന്റര്‍നെറ്റ് ആപ്ലിക്കേഷനുകള്‍ക്കായിരുന്നു നിരോധനം ഏർപ്പെടുത്തിയത്.

ALSO READ: ക്വാറന്റൈനിൽ കഴിയുന്ന യുവാവിന്റെ വീടിനു നേരെ ആക്രമണം; പൊലീസ് കേസെടുത്തു

രാജ്യത്തിന്റെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും സുരക്ഷയ്ക്കും ഭീഷണിയാകുന്ന പശ്ചാത്തലത്തിലാണ് ആപ്പുകള്‍ നിരോധിച്ചതെന്ന് കേന്ദ്ര ഐടി മന്ത്രാലയം അറിയിച്ചിരുന്നു. ഛഗാൽവാൻ സംഘര്‍ഷത്തിനു പിന്നാലെ ‘ബോയ്‌കോട്ട് ചൈന’ പ്രചാരണം ഇന്ത്യയില്‍ ശക്തമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button