ചൈന: പരന്ന തലയുള്ള കുട്ടികളുടെ തല ഉരുണ്ടതാക്കാന്‍ ഹെല്‍മെറ്റുമായി ചൈന. പരന്ന തലയുള്ള കുട്ടികളുടെ തലയുടെ ആകൃതി ഉരുണ്ടതാക്കാന്‍ ഹെല്‍മെറ്റ് വിപണിയില്‍ ഇറക്കിയിരിക്കുകയാണ് ചൈന. ഹെഡ് ഷേപ്പ് കറക്ഷന്‍ ഹെല്‍മെറ്റ് എന്നാണ് ഈ ഹെല്‍മെറ്റ് അറിയപ്പെടുന്നത്. മലര്‍ന്ന് കിടന്ന് ഉറങ്ങുന്ന കുട്ടികളുടെ തലയുടെ പിന്‍ഭാഗം പരന്നാണ് ഇരിക്കുന്നത്. ഇത്തരത്തിലുള്ള പരന്ന തലയുടെ ആകൃതി നേരെയാക്കാന്‍ ഹെല്‍മെറ്റ് ധരിപ്പിക്കുകയും തലയണ ഉപയോഗിക്കുകയും ചെയ്യുന്നുവെന്നാണ് കുട്ടികളുടെ രക്ഷിതാക്കള്‍ പറയുന്നത്.
Read Also : ചെന്നൈയിലും കാഞ്ചീപുരത്തും ശക്തമായ മഴ: വിവിധയിടങ്ങളില്‍ വെള്ളം പൊങ്ങി
സ്വാഭാവിക ആകൃതിയെക്കാള്‍ ഉരുണ്ട തലയാണ് ഭംഗി എന്ന വിശ്വാസത്തില്‍ നിന്നാണ് പുതിയ രീതിക്ക് തുടക്കമായത്. ഈ ഹെല്‍മെറ്റ് ഉപയോഗിച്ച ഒരു സ്ത്രീ തന്റെ അനുഭവ സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചതോടെയാണ് ഹെല്‍മെറ്റ് ട്രെന്‍ഡ് ആയി മാറിയത്. ഹെല്‍മെറ്റ് ഉപയോഗിച്ചതിലൂടെ തന്റെ കുഞ്ഞിന്റെ തല ഉരുണ്ടതായെന്നും കുട്ടികളുടെ അവയവങ്ങളില്‍ ഉപയോഗിക്കുന്ന ബ്രേസസിന്റെ അതേ ഫലമാണ് ഹെല്‍മെറ്റ് ചെയ്യുന്നതെന്നുമാണ് യുവതി പറഞ്ഞത്.
ആവശ്യക്കാര്‍ വര്‍ധിച്ചതോടെ കുട്ടികളുടെ തല ഉരുണ്ടതാക്കാനുള്ള ഹെല്‍മെറ്റുകള്‍, തലയണ തുടങ്ങിയ ഉത്പന്നങ്ങള്‍ കൂടുതല്‍ വിപണിയില്‍ ഇറക്കിയിരിക്കുകയാണ് കമ്പനികള്‍. ലക്ഷങ്ങള്‍ വിലയുള്ള ഉത്പന്നങ്ങള്‍ മുതല്‍ വില കുറഞ്ഞ ഉത്പന്നങ്ങള്‍ വരെ വിപണയിലുണ്ട്. ഒരു വയസിനും മൂന്ന് മാസത്തിനും ഇടയില്‍ പ്രായമുള്ള കുഞ്ഞുങ്ങളുടെ മാതാപിതാക്കളാണ് ഉത്പന്നങ്ങള്‍ കൂടുതലായി വാങ്ങുന്നതെന്നാണ് വിവരം. കൂടാതെ പെണ്‍കുട്ടികള്‍ക്ക് വേണ്ടിയാണ് ഉത്പന്നങ്ങള്‍ കൂടുതലും വിപണിയില്‍ നിന്ന് വില്പന നടക്കുന്നതെന്നുമാണ് റിപ്പോര്‍ട്ട്.
Post Your Comments