ന്യൂഡൽഹി: ഇന്ത്യ – ചൈന അതിര്‍ത്തി സംഘര്‍ഷം തുടരുമ്പോൾ നിയന്ത്രണ രേഖയ്ക്ക് സമീപം ചൈനീസ് സൈന്യത്തിൻ്റേതെന്നു കരുതുന്ന ടെൻ്റുകള്‍ കണ്ടെത്തി. കറുത്ത ടാര്‍പ്പകള്‍ കൊണ്ട് തീര്‍ത്ത ടെൻ്റുകള്‍ സാറ്റലൈറ്റ് ദൃശ്യങ്ങളിൽ കാണുന്നുണ്ടെന്നാണ് ഒരു ദേശീയ മാധ്യമത്തിൻ്റെ റിപ്പോര്‍ട്ട്.
ജൂൺ 25, 25 ദിവസങ്ങളിലായി പ്ലാനറ്റ് ലാബ്സ് പകര്‍ത്തിയ സാറ്റലൈറ്റ് ദൃശ്യങ്ങളാണ് എൻഡിടിവി പുറത്തു വിട്ടത്. ഗാൽവൻ മേഖലയിൽ യഥാര്‍ത്ഥ നിയന്ത്രണരേഖയ്ക്ക് 9 കിലോമീറ്റര്‍ പരിധിയിൽ പതിനാറിലധികം ചൈനീസ് സൈനിക ക്യാംപുകളുണ്ടെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. ലെഫ്റ്റനൻ്റ് ജനറൽ റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ തമ്മിൽ നടത്തിയ ചര്‍ച്ചയ്ക്ക് ശേഷവും ചൈന സൈനികരെ പിൻവലിച്ചിട്ടില്ലെന്നും ചൈനീസ് സൈനിക സാന്നിധ്യം ശക്തമായി തുടരുകയാണെന്നുമാണ് സൂചന.
ഇന്ത്യൻ ഭൂപ്രദേശത്തേയ്ക്ക് കടന്നു കയറിയ ചൈനീസ് സംഘത്തെ തുരത്തുന്നതിനിടയിലാണ് ആക്രമണമുണ്ടായതെന്നും ചൈനീസ് സൈന്യം ഇന്ത്യയുടെ പട്രോളിങ് തടസ്സപ്പെടുത്തുന്നുണ്ടെന്നുമാണ് സൈന്യത്തെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍. ഏറ്റമുട്ടലിൽ 35 ചൈനീസ് സൈനികര്‍ക്ക് ജീവൻ നഷ്ടമായെന്ന് റിപ്പോര്‍ട്ടുകളുണ്ടെങ്കിലും ചൈന സ്ഥിരീകരിച്ചിട്ടില്ല.
ജൂൺ 25ന് പകര്‍ത്തിയ ദൃശ്യങ്ങള്‍ പ്രകാരം ഇന്ത്യയുടെ ഭാഗത്ത് മുൻപ് സൈന്യം നിര്‍മിച്ച ഗാൽവൻ താഴ്‍വരയിൽ നിര്‍മിച്ച ഒരു കൽഭിത്തി മാത്രമാണുള്ളത്. ഇവിടെ ഇന്ത്യൻ സൈന്യത്തിൻ്റെ ക്യാംപുകളില്ല. എന്നാൽ ഏറ്റവുമടുത്തുള്ള ഇന്ത്യൻ ക്യാംപുകളിലേ്ക്ക് നേരിട്ട് നിരീക്ഷണം നടത്താവുന്ന തരത്തിലാണ് താഴ്‍വരയിൽ ചൈനയുടേതെന്ന് സംശയിക്കുന്ന ക്യാംപിൻ്റെ സ്ഥാനമെന്നാണ് റിപ്പോര്‍ട്ട്
യഥാര്‍ഥ നിയന്ത്രണരേഖയ്ക്ക് ഒൻപത് കിലോമീറ്റര്‍ അടുത്തുവരെ പതിനാറിലധികം ചൈനീസ് ക്യാംപുകളുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതിനു പുറമെ നൂറുകണക്കിന് ട്രക്കുകളും ഓഫ് റോഡ് വാഹനങ്ങളും ബുള്‍ഡോസറുകള്‍ ഉള്‍പ്പെടെയുള്ള നിര്‍മാണയന്ത്രങ്ങളും ചൈന സ്ഥലത്തെത്തിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ചൈനീസ് താവളത്തിൽ നിന്നും ആറു കിലോമീറ്റര്‍ മാത്രം അകലെയാണ് ഇന്ത്യയുടെ തന്ത്രപ്രധാനമായ ദുര്‍ബുക് – ദൗലത് ബെഗ് ഓള്‍ഡി ഹൈവേ കടന്നു പോകുന്നത്. ഇന്ത്യ ഈ റോഡിൻ്റെ നിര്‍മാണം പൂര്‍ത്തിയാക്കിയതാണ് ചൈനയുടെ പുതിയ പ്രകോപനത്തിനു പിന്നിലെന്നാണ് വിശ്വസിക്കപ്പെടുന്നത്.
പുതിയ പാതയുടെ വരവോടെ ഏതു കാലാവസ്ഥയിലും സൈന്യത്തിന് ഇന്ത്യൻ നിയന്ത്രണത്തിലുള്ള കാറക്കോറം പാസ് ഉള്‍പ്പെടെയുള്ള മേഖലകളിലേയ്ക്ക് എത്തിച്ചേരാനാകും. ഇവിടെ നിന്ന് ചൈന നിയന്ത്രിക്കുന്ന ഇന്ത്യൻ ഭൂപ്രദേശമായ അക്സായി ചിന്നിലെ മിക്ക ചൈനീസ് ക്യാംപുകളിലേയ്ക്കും ഇന്ത്യയ്ക്ക് നിരീക്ഷണം നടത്താനുമാകും. കൂടാതെ ദലൗത് ബെഗ് ഓള്‍ഡിയിലെ വ്യോമസേനയുടെ എയര്‍ സ്ട്രിപ്പിലേയ്ക്കും എളുപ്പത്തിൽ എത്തിച്ചേരാനാകും.
ALSO READ: ഇ–മൊബൈലിറ്റി പദ്ധതിയില്‍ ഗുരുതര അഴിമതി; പിണറായി സർക്കാരിനെതിരെ വീണ്ടും ആഞ്ഞടിച്ച് രമേശ് ചെന്നിത്തല
സാറ്റലൈറ്റ് ദൃശ്യങ്ങളിൽ ചില റോഡുകളുടെ ഉപരിതലം കറുത്ത നിറത്തിലും കാണപ്പെടുന്നുണ്ട്. ലഡാഖ് മേഖലയിൽ ഇന്ത്യൻ സൈന്യത്തിൻ്റെ പട്രോളിങ് തടസ്സപ്പെടുത്തരുതെന്ന് ബെയ്ജിങിലെ ഇന്ത്യൻ സ്ഥാനപതി ചൈനയ്ക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.
Post Your Comments