പെരുവന്താനം: നൂറ്റാണ്ടുകള്‍ നാടിന് തണലേകിയ ആല്‍മര മുത്തശിയെ നാട്ടുകാരും ക്ഷേത്രകമ്മിറ്റിക്കാരും ചേർന്ന് ആചാരപ്രകാരം ദഹിപ്പിച്ചു. കടപുഴകി വീണ പെരുവന്താനം ശ്രീധര്‍മശാസ്താ ക്ഷേത്രത്തിലെ ആല്‍മരത്തെയാണ് ക്ഷേത്രാചാര പ്രകാരം ദഹിപ്പിച്ചത്. അഞ്ഞൂറിലേറെ വര്‍ഷം പഴക്കമുള്ള മരം ചുവട് ദ്രവിച്ച് കഴിഞ്ഞ ദിവസമാണ് വീണത്. ക്ഷേത്രം തന്ത്രി കണ്ഠരര് മഹേശ്വരരുടെ നിര്‍ദേശപ്രകാരം തെന്നശേരി ഇല്ലം വിജയന്‍ നമ്പൂതിരി, മേല്‍ശാന്തി വിപിന്‍ നമ്പൂതിരി എന്നിവരുടെ മുഖ്യകാര്‍മികത്വത്തിലായിരുന്നു ചടങ്ങുകള്‍ നടത്തിയത്.
മരത്തിന്റെ വേര്, നടുഭാഗം, തല എന്നിവിടങ്ങളില്‍ നിന്നു ഓരോ ഭാഗം എടുത്ത് മൂന്നടി നീളത്തില്‍ കുഴി തയാറാക്കി ചകിരി, ചിരട്ട, പൂജാദ്രവ്യങ്ങള്‍ എന്നിവ കൊണ്ടു ചിതയൊരുക്കിയശേഷം ദഹിപ്പിക്കുകയായിരുന്നു. കൂടാതെ നിലംപതിച്ച മരത്തിന്റെ ജീവാംശം പുതിയ ആല്‍മരത്തിലേക്കു ആവാഹിച്ച് നടുകയും ചെയ്തു.
Post Your Comments