Latest NewsIndiaNews

വാഹനത്തിന് സമീപം നിന്ന് നിർത്താതെ കുരച്ച് തെരുവുനായ്ക്കൾ; പോലീസ് വന്ന് നോക്കിയപ്പോൾ കണ്ടത്

ചെന്നൈ : കള്ളന്മാരെ പിടിക്കാൻ പോലീസിനെ സഹായിച്ചത് തെരുവ് നായ്ക്കൾ. റെഡ് ഹില്‍ പോലീസ് പട്രോള്‍ ടീമിനെയാണ് തെരുവു നായ്ക്കള്‍ സഹായിച്ചത്.വടപെരുമ്പക്കം ഭാഗത്ത് പട്രോളിംഗിന്റെ ഭാഗമായി രാവിലെ രണ്ട് മണിക്ക് ചെക്കിംഗ് നടത്തുകയായിരുന്നു പോലീസുകാരെ കണ്ട് ബൈക്കിലെത്തിയ രണ്ട് പേർ ബൈക്ക് തിരിച്ചുകൊണ്ടുപോയി. പോലീസുകാർ ബൈക്കുകാരുടെ പിന്നാലെ പാഞ്ഞെങ്കിലും ബൈക്കുകാരെ കണ്ടെത്താനായില്ല.

രണ്ട് പേര്‍ വെട്ടിച്ച്‌ കടന്നു വന്നിട്ടുണ്ടെന്ന് അടുത്ത് തന്നെയുള്ള പട്രോളിംഗ് ടീമിനെ ഇവർ വിവരമറിയിച്ചു. തുടര്‍ന്ന് തിരികെ പോകാനൊരുങ്ങിയപ്പോഴാണ് ഒരു കൂട്ടം തെരുവ് നായകള്‍ റോഡിന് സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന വണ്ടിയുടെ സമീപത്ത് നിന്ന് കുരയ്ക്കുന്നത് പോലീസിന്റെ ശ്രദ്ധയില്‍ പെട്ടത്. തുടർന്ന് പരിശോധിച്ചപ്പോഴാണ് വണ്ടിയുടെ മറവിൽ പതുങ്ങിയിരിക്കുന്ന കള്ളന്മാരെ കണ്ടത്. മൊബൈല്‍ ഫോണ്‍, പണം എന്നിവയാണ് ഇവര്‍ മോഷ്ടിക്കാറുള്ളതെന്ന് ചോദ്യം ചെയ്യലിൽ പോലീസ് കണ്ടെത്തി. ഇവർ ഓടിച്ചിരുന്ന ബൈക്കും മോഷ്ടിച്ചതാണെന്നാണ് വ്യക്തമാകുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button