ബര്‍ത്ത്ഡേ കേക്കില്‍ കുറച്ചു മെഴുകുതിരി വേണം. എന്നാലെ പാര്‍ട്ടിയ്ക്കു പൂര്‍ണത കിട്ടുകയുള്ളൂ എന്നു കരുതുന്നവരാണ് നമ്മളില്‍ പലരും. പക്ഷേ, കേക്ക് മുറിക്കുമ്പോള്‍ ഉള്ള മെഴുകുതിരി കത്തിക്കലും ഊതിക്കെടുത്തലും ആരോഗ്യത്തിന് എത്രത്തോളം ദോഷം ചെയ്യുമെന്ന് ആര്‍ക്കും അറിയില്ല.
മനുഷ്യന്റെ വായില്‍ കാണപ്പെടുന്ന ബാക്ടീരിയകള്‍ മെഴുകുതിരി ഊതുന്ന അവസരത്തില്‍ പുറത്തേക്ക് വരുകയും അത് സ്വന്തം ജീവനു തന്നെ അപകടകാരിയായി മാറുകയും ചെയുന്നു. മനുഷ്യന്റെ വായിലെ ബാക്ടീരിയകള്‍ അപകടക്കാരികള്‍ അല്ല എന്നായിരുന്നു ഇതുവരെയുള്ള ശാസ്ത്രലോകത്തിന്റെ വിശ്വാസം.
കത്തിച്ച മെഴുകുതിരി ഊതിക്കെടുത്തുന്നതിലൂടെ കേക്കിനുള്ളിലെ ബാക്ടീരിയ പെരുകുമെന്നാണ് ആരോഗ്യ വിദഗ്ദരുടെ പുതിയ കണ്ടെത്തല്‍. സൗത്ത് കരോലിനയില്‍ ക്ലോസണ്‍ സര്‍വകലാശാലയിലെ ഗവേഷകരാണ് കേക്കിനും മെഴുകുതിരിക്കുമുള്ള ഈ ശത്രുതയെക്കുറിച്ച് പഠനം നടത്തിയത്.
Post Your Comments