ന്യൂഡല്‍ഹി : ഇന്ത്യന്‍ സൈന്യത്തിന്റെ കാര്യത്തില്‍ ഉറപ്പായ വിശ്വാസം. ചൈനയുമായുള്ള അതിര്‍ത്തി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഏത് അടിയന്തര ഘട്ടത്തെയും നേരിടാന്‍ തക്ക ആയുധശേഷിയും ആള്‍ബലവും ഇന്ത്യന്‍ സൈന്യത്തിനുണ്ടെന്നു പ്രതിരോധമന്ത്രി അരുണ്‍ ജയ്റ്റ്ലി. സൈന്യത്തിന്റെ പക്കലുള്ള ആയുധ പ്രതിരോധ സംവിധാനങ്ങള്‍ അടിയന്തര സാഹചര്യങ്ങളെ നേരിടാന്‍ പര്യാപ്തമാണെന്നും മന്ത്രി ലോക്സഭയില്‍ വ്യക്തമാക്കി. എം.പി കെ.സി.വേണുഗോപാലിന്റെ ചോദ്യത്തിനുള്ള മറുപടി പറയുകയായിരുന്നു അരുണ്‍ ജയ്റ്റ്ലി.
Post Your Comments