ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശിലെ അതിര്‍ത്തിയില്‍ ചൈനയുടെ കടന്നുകയറ്റം തടഞ്ഞ് ഇന്ത്യ. നിയന്ത്രണ രേഖ ലംഘിച്ച് ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് കടക്കാന്‍ ശ്രമിച്ച ഇരുന്നൂറോളം ചൈനീസ് പട്ടാളത്തെ തുരത്തി ഇന്ത്യ. അരുണാചലിലെ തവാങ് മേഖലയില്‍ കഴിഞ്ഞയാഴ്ചയായിരുന്നു സംഭവം.
പട്രോളിംഗിനിടെയാണ് ചൈനീസ് സൈന്യം അതിര്‍ത്തി ലംഘനം നടത്തുന്നതായി ഇന്ത്യന്‍ സൈന്യത്തിന്റെ ശ്രദ്ധയില്‍പ്പെട്ടത്. ഇരുകൂട്ടരും തമ്മില്‍ വലിയ തര്‍ക്കമുണ്ടായതായാണ് വിവരം. ഇതിനിടെ പ്രദേശത്തെ കമാന്‍ഡര്‍മാര്‍ ഇടപെട്ട് വിഷയം പരിഹരിച്ചതോടെ ഇരുവിഭാഗവും പിരിഞ്ഞ് പോയി. സംഭവത്തില്‍ ഇന്ത്യന്‍ സൈനികര്‍ക്ക് പരിക്കില്ല. ചൈന ഈ മേഖലയില്‍ നിന്ന് പൂര്‍ണമായും പിന്മാറുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുകയാണ്.
Post Your Comments