Latest NewsIndia

അണ്ണാ ഡിഎംകെയുടെ ലയന പ്രഖ്യാപനത്തെക്കുറിച്ച് നേതാക്കള്‍.

ചെന്നൈ: അണ്ണാ ഡിഎംകെയില്‍ എടപ്പാടി -പനീര്‍ശെല്‍വം പക്ഷങ്ങള്‍ തമ്മിലുള്ള ലയന പ്രഖ്യാപനം രണ്ട് ദിവസത്തിനകം നടന്നേക്കും. ഓഗസ്റ്റ് 22 ന് അമിത് ഷാ ചെന്നൈയില്‍ സന്ദര്‍ശനത്തിനെത്തുന്നതിന് മുന്‍പേ ലയനം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം. എന്‍ഡിഎയിലെത്തിയാല്‍ സംയുക്ത അണ്ണാ ഡിഎംകെയ്ക്ക് രണ്ട് കേന്ദ്രമന്ത്രിപദവും സംസ്ഥാന മന്ത്രിസഭയില്‍ ഒപിഎസ്സിന് ഉപമുഖ്യമന്ത്രിസ്ഥാനവും അനുയായികള്‍ക്ക് രണ്ട് മന്ത്രിപദവികളുമാണ് വാഗ്ദാനം.

അതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവുമായും നേതാക്കള്‍ ദില്ലിയിലെത്തി കൂടിക്കാഴ്ച നടത്തി. മണ്ണാര്‍ഗുഡി കുടുംബത്തെ പാര്‍ട്ടിയില്‍ നിന്ന് തുടച്ചുനീക്കി ഒന്നിച്ച്‌ ആധിപത്യമുറപ്പിയ്ക്കാന്‍ ശ്രമിയ്ക്കുകയാണ് ഇരുപക്ഷവും. മാത്രമല്ല ദിനകരനെ പുറത്താക്കിക്കൊണ്ടുള്ള എംഎല്‍എമാരുടെ പ്രമേയം ഒപിഎസ് പക്ഷം തെരഞ്ഞെടുപ്പ് കമ്മീഷന് മുന്‍പാകെ ഹാജരാക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button