Latest NewsNewsGulf

പുതിയ നിബന്ധനകളുമായി സൗദി എയര്‍ലൈന്‍സ്

മുംബൈ: പുതിയ നിബന്ധനകളുമായി സൗദി എയര്‍ലൈന്‍സ് രംഗത്ത്. യാത്രക്കാര്‍ക്ക് പുതിയ വസ്ത്രധാരണ നിബന്ധനകളാണ് എയര്‍ലൈന്‍സ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സൗദി അറേബ്യയുടെ ദേശീയ വിമാന കമ്പനിയാണ് സൗദി എയര്‍ലൈന്‍സ്. ഈ നിബന്ധനങ്ങള്‍ പാലിക്കാത്തവരുടെ യാത്ര എയര്‍ലൈന്‍സ് റദ്ദാക്കും.

യാത്രക്കാര്‍ ധരിക്കാന്‍പാടില്ലാത്ത വസ്ത്രങ്ങളെപ്പറ്റിയാണ് പ്രധാനമായും നിബന്ധയില്‍ പ്രതിപാദിക്കുന്നത്. സ്ത്രീകള്‍ വളരെ ഇറുകിയതും നേര്‍ത്തതുമായ വസ്ത്രങ്ങളോ കൈകാലുകള്‍ പുറത്തുകാണുന്ന തരത്തിലുള്ള വസ്ത്രങ്ങളോ ധരിക്കാന്‍പാടില്ല. പുരുഷന്മാര്‍ കാലുകള്‍ പ്രദര്‍ശിപ്പിക്കുന്ന രീതിയിലുള്ള വസ്ത്രങ്ങളും ഒഴിവാക്കണം. മറ്റുയാത്രക്കാര്‍ക്ക് അസൗകര്യവും അസ്വസ്ഥതയ്ക്കും കാരണമാകാതിരിക്കാനാണ് ഈ നടപടി.

 

shortlink

Post Your Comments


Back to top button