ലക്‌നൗ: ട്രക്ക് ഡ്രൈവര്‍മാര്‍ക്ക് ഏകീകൃത ഡ്രസ്‌കോഡ് നചപ്പിലാക്കി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ട്രെക്ക് ഡ്രൈവര്‍മാര്‍ ഇനി ലുങ്കിലും ബനിയും ധരിച്ച് വാഹനം ഓടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ കാത്തിരിക്കുന്നത് വന്‍ പിഴയാണ്. ലുങ്കിലും ബനിയനും ധരിച്ച് ട്രെക്ക് ഓടിക്കുന്നവര്‍ക്കും അവരുടെ സഹായികള്‍ക്കും 2000 രൂപയാണ് പിഴ അടക്കേണ്ടി വരിക.
നീളമുള്ള പാന്റ്‌സ് ഷര്‍ട്ടിനൊപ്പമോ ടി ഷര്‍ട്ടിനൊപ്പമോ ധരിക്കാമെന്നാണ് പുതിയ മോട്ടോര്‍ വാഹന നിയമ ഭേദഗതി വ്യക്തമാക്കുന്നത്. വാഹനം ഓടിക്കുമ്പോള്‍ ഷൂസ് ധരിക്കണമെന്നും നിയമ ഭേദഗതി വ്യക്തമാക്കുന്നു. 1939ലെ മോട്ടോല്‍ വാഹന നിയമപ്രകാരം ഡ്രസ് കോഡ് ഉണ്ടെന്നാണ് മോട്ടോര്‍ വെഹിക്കില്‍ വകുപ്പ് വ്യക്തമാക്കുന്നത്. 1989ലെ ഭേദഗതി അനുസരിച്ച് ഡ്രസ് കോഡ് തെറ്റിക്കുന്നതില്‍ 500 രൂപയായിരുന്നു പിഴ. ഈ തുകയാണ് 2019 ലെ മോട്ടോര്‍ വാഹന നിയമഭേദഗതിയിലൂടെ 2000 ആയി ഉയര്‍ത്തിയത്. നിയമഭേദഗതി എല്ലാവര്‍ക്കും ബാധകമാണെന്നും മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റ് വിശദമാക്കുന്നു.
സ്‌കൂള്‍ ബസിലെ ഡ്രൈവര്‍മാര്‍ക്കും വാണിജ്യ വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്കും സഹായികള്‍ക്കും ഈ നിയമം ബാധകമാണെന്നാണ് വിശദീകരണം. എന്തായാലും രാജ്യത്ത് ട്രെക്ക് ഡ്രൈവര്‍മാര്‍ ഇഷ്ടവേഷം ഉപേക്ഷിക്കേണ്ടി വരുമെന്ന് ചുരുക്കം.
Post Your Comments