- ഏഷ്യാനെറ്റ് ന്യൂസ് പുലര്‍ത്തുന്നത് ഇടത് സ്വഭാവം, റിപ്പബ്‌ളിക് ടിവിയുടെത് ബിജെപി അനുകൂവലവും.
- ചാനലുകളുടെ രാഷ്ട്രീയ നിലപാടുകള്‍ സ്വീകരിക്കുന്നത് വിപണിയെ അടിസ്ഥാനമാക്കി.
മലയാളിയുടെ വാര്‍ത്താ സംസ്‌കാരം ഇപ്പോള്‍ ഏഷ്യാനെറ്റ് ന്യൂസ് ആയിരിക്കുകയാണ്. പ്രൈം ടൈം ചര്‍ച്ചകളും, വാര്‍ത്താ അധിഷ്ഠിത പരിപാികളുമായി കത്തിക്കയറുകയാണ് ഏഷ്യാനെറ്റ്. മാത്രമല്ല സോഷ്യല്‍ മാഡിയകളിലും മറ്റും നിരന്തരം ചര്‍ച്ചയാകുന്നതും ഏഷ്യാനെറ്റ് ന്യൂസിനെപ്പറ്റിയാണ്. ഏഷ്യാനെറ്റ് ഇടത് അനുകൂല ചാനലാണെന്ന് ഒരുപറ്റം പ്രേക്ഷകര്‍ക്കിടയില്‍ത്തന്നെ സംസാരം ആയിരിക്കുന്നതിന് തൊട്ടുപിന്നാലെ തന്നെ അത് ശരിവെക്കുന്ന വെളിപ്പെടുത്തലുകളുമായി രംഗത്ത് വന്നിരിക്കുകയാണ് ചാനലിന്റെ മുതലാളിയും, ബിജെപി എംപിയും, കേരളത്തിലെ എന്‍ഡിഎ വൈസ് ചെയര്‍മാനുമായ രാജീവ് ചന്ദ്രശേഖര്‍.
തന്റെ ഉടമസ്ഥതയിലുള്ള വിവിധ ചാനലുകള്‍ വിവിധ രാഷ്ട്രീയ നിലപാടുകള്‍ എടുക്കുന്നതിനെ കുറിച്ച് രാജീവ് ചന്ദ്രശേഖര്‍ തുറന്നു പറയുന്നു. കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ഏഷ്യാനെറ്റ് ന്യൂസിന് ഭരണകക്ഷിയായ ഇടതുപക്ഷത്തോടാണ് ആഭിമുഖ്യമെന്നാണ് രാജീവ് ചന്ദ്രശേഖരന്‍ വ്യക്തമാക്കി. വിപണി കീഴടക്കുന്നതിന് ഇടത് ചായ്വ് പ്രകടിപ്പിക്കണമെങ്കില്‍ അങ്ങനെ വലതു ചായ്വോ, ബിജെപി അനുകൂലമോ വേണമെങ്കില്‍ അങ്ങനെ, വിപണിയാണ് പ്രധാനമെന്നാണ് രാജീവ് ചന്ദ്രശേഖറിന്റെ പക്ഷം.
റിപ്പബ്ലിക്ക് ടിവി ബിജെപിയുടെ വക്താക്കള്‍ ആണ് എന്ന് ആളുകള്‍ പറയുന്നു, അത് എഡിറ്റര്‍ ആണ് വിശദീകരിക്കേണ്ടത്, ഓഹരി ഉടമകളല്ല. വിപണി കീഴടക്കുന്നതിന് ആവശ്യമായത് ചെയ്യുക എന്നതാണ് തന്റെ നയമെന്ന് രാജീവ് പറഞ്ഞു. ജനങ്ങള്‍ക്കിടയില്‍ വിശ്വാസ്യത ആര്‍ജ്ജിക്കുന്നതിനേക്കാള്‍ വിപണി പിടിച്ചെടുക്കുകയെന്നതാണ് പ്രധാനമെന്നാണ് അദ്ദേഹം പറയുന്നത്. സ്‌ക്രോള്‍.കോമിന് നല്‍കിയ അഭിമുഖത്തിലാണ് രാജീവ് തന്റെ നിലപാടുകള്‍ വ്യക്തമാക്കിയത്. രാജീവ് ചന്ദ്രശേഖറിന്റെ ജൂപ്പിറ്റര്‍ ക്യാപ്പിറ്റല്‍ എന്ന് കമ്പനിക്ക് കീഴിലാണ ഏഷ്യാനെറ്റ് ന്യൂസ്, കന്നഡ വാര്‍ത്താ ചാനലായ സുവര്‍ണ ന്യൂസ്, കന്നഡ പത്രം പ്രഭ, ഓണ്‍ലൈന്‍ മാധ്യമമായ ഏഷ്യാനെറ്റ് ന്യൂസബിള്‍ എന്നിവ പ്രവര്‍ത്തിക്കുന്നത്.
Post Your Comments