ആലപ്പുഴ: ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ ലേക്ക് പാലസ് റിസോര്‍ട്ടിലേക്ക് മാത്രമായി ലക്ഷങ്ങള്‍ ചെലവഴിച്ച് ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വക റോഡ് ടാറിംഗ്. നെഹ്റു ട്രോഫി വള്ളംകളി നാളെ തുടങ്ങാനിരിക്കേയാണ് വിവാദ സംഭവം. രണ്ട് എംപിമാരുടെയും ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പിന്‍റെയും ലക്ഷങ്ങളുപയോഗിച്ചാണ് മന്ത്രിയുടെ റോഡ് നിര്‍മ്മാണം നടന്നിരിക്കുന്നത്.
വലിയകുളം മുതല്‍ സീറോ ജെട്ടിവരെ ഒരു കിലോമീറ്റര്‍ നീളമുള്ള റോഡില്‍മന്ത്രിയുടെ റിസോര്‍ട്ടിന്‍റെ ഗേറ്റ് വരെയുള്ള നാനൂറ് മീറ്റര്‍ മാത്രമാണ് ടാറിംഗ് നടത്തിയത്. നേരത്തെ പിജെ കുര്യന്‍ എംപിയുടെയും കെഇ ഇസ്മായില്‍ എംപിയുടെയും പ്രാദേശിക വികസന ഫണ്ടുപയോഗിച്ചാണ് പാടം നികത്തി ഈ റോഡ് നിര്‍മ്മിച്ചത്.
തുടക്കം മുതല്‍ സീറോ ജെട്ടിവരെയുള്ള റോഡിന്‍റെ വീതി നാല് മീറ്ററാണെങ്കിൽ റിസോര്‍ട്ട് വരെ ആറും ഏഴും മീറ്ററാണ് വീതി. വ്യാപക പരാതിയാണ് ഇതില്‍ നാട്ടുകാർക്ക് ഉള്ളത്.
കടപ്പാട് ഏഷ്യാനെറ്റ് ന്യൂസ്
Post Your Comments