ന്യൂസ് സ്റ്റോറി:
കുട്ടനാട് എം എൽ എ തോമസ് ചാണ്ടിയെ വിമർശിച്ച് ഹൈക്കോടതി തന്നെ രംഗത്തെത്തിയിട്ടും അധികാരത്തിൽ കടിച്ചു തൂങ്ങി നാണം കെടുകയാണ് മന്ത്രി. മന്ത്രി സ്വയം പുറത്തു പോകില്ലെന്ന സ്ഥിതിയിൽ മുഖ്യമന്ത്രി എന്തുകൊണ്ടാണ് തീരുമാനം എടുക്കാത്തതെന്നാണ് എല്ലാവവരുടെയും ചോദ്യം. മന്ത്രിയുടെ സ്വന്തം പാർട്ടിയിൽ പോലും മന്ത്രി രാജിവെക്കണമെന്ന ആവശ്യക്കാർ ആണ് ഭൂരിപക്ഷവും. കോടതിയെ കൂട്ടുപിടിച്ച് തല്‍സ്ഥാനത്ത് തുടരാന്‍ മന്ത്രിക്ക് സാധിക്കില്ലെന്നും മന്ത്രി അയോഗ്യനാണെന്നും കോടതി നിരീക്ഷിച്ചു.
ഇത് കേരളം സർക്കാരിന് വളരെയേറെ അപമാനം ഉണ്ടാക്കുന്ന കാര്യവുമാണ്.ഭൂമി കയ്യേറ്റ വിഷയത്തില്‍ ഹര്‍ജി നിലനില്‍ക്കുമോയെന്ന് സംശയം പ്രകടിപ്പിച്ച ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്, “മന്ത്രിക്ക് മുഖ്യ മന്ത്രിയിലും മന്ത്രിസഭയിലും വിശ്വാസം നഷ്ടപ്പെട്ടോ” എന്ന് ചോദിച്ചു.മന്ത്രിസഭാ തീരുമാനത്തിനെതിരെ ഒരു മന്ത്രിക്കു ഹര്‍ജി നല്‍കാന്‍ സാധിക്കുന്നതു തന്നെ ഭരണ ഘടനാ വിരുദ്ധമാണെന്നും കോടതി കണ്ടെത്തി. സ്വന്തം സര്‍ക്കാരിനെതിരെ മന്ത്രി കേസ് കൊടുക്കുന്നത് ആദ്യമാണ്.
ലോകത്തൊരിടത്തും കേട്ടുകേള്‍വിയില്ലാത്ത കാര്യമാണിത്. മന്ത്രിക്കെതിരെ സര്‍ക്കാരിനു നിലപാടെടുക്കാനാകുമോ? തുടങ്ങിയ ചോദ്യങ്ങള്‍ കോടതി ചോദിച്ചിരുന്നു. നിങ്ങള്‍ സര്‍ക്കാരിനെ ആക്രമിക്കുന്നു. മന്ത്രിക്കു മുഖ്യമന്ത്രിയിലും മന്ത്രിസഭയിലും വിശ്വാസം നഷ്ടപ്പെട്ടതിനു തെളിവാണ് ഈ ഹര്‍ജി. എന്നാണു കോടതിയുടെ കണ്ടെത്തൽ. കോടതിയെ കൂട്ടുപിടിച്ച് തൽസ്ഥാനത്തു തുടരാൻ കഴിയില്ലെന്നും കോടതി പറഞ്ഞു.
വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വേണ്ട ഗൗരവം കാണിച്ചില്ലെന്നും, സര്‍ക്കാരിലെ കൂട്ടുത്തരവാദിത്വമാണ് കേസ് തെളിയിക്കുന്നതെന്നും കോടതി കണ്ടെത്തി. വിഷയത്തില്‍ സര്‍ക്കാരിന്റെ നിലപാട് ആശ്ചര്യപ്പെടുത്തുന്നു. വളരെ അപൂര്‍വ്വമായ കേസെന്നാണ് കോടതി കേസ് പരിഗണിച്ചവേളയില്‍ പറഞ്ഞത്. രാജി ആവശ്യപ്പെട്ട് മുന്നണിക്കകത്തു തന്നെ ശബ്ദമുയര്‍ന്നിട്ടും മന്ത്രിയെ പുറത്താക്കാന്‍ സാധിക്കാത്തതില്‍ ഇനി മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി പറയേണ്ടി വരുമെന്നാണ് സൂചന.
രാജിയല്ലാതെ സർക്കാരിനും ചാണ്ടിക്കും മുന്നിൽ വേറെ വഴിയില്ലെന്നതാണ് സത്യം. എന്നാൽ തന്റെ ഹര്ജി പിൻവലിക്കാൻ ചാണ്ടി തയ്യാറല്ല താനും. ഹൈക്കോടതിയില്‍ നിന്നും എതിര്‍ വിധിയുണ്ടായാല്‍ സുപ്രീംകോടതിയെ സമീപിക്കാനും തോമസ് ചാണ്ടിക്ക് പദ്ധതിയുണ്ട്.
Post Your Comments