തിരുവനന്തപുരം: കായല്‍ കയ്യേറ്റത്തില്‍ കളക്ടറുടെ റിപ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള സാഹചര്യങ്ങളും തെളിവുകളും എതിരായതിനെ തുടര്‍ന്ന് മന്ത്രി തോമസ് ചാണ്ടി രാജി സന്നദ്ധത അറിയിച്ചു. അപമാനിതനായി മന്ത്രിസഭയില്‍ തുടരാനില്ലെന്ന് സംസ്ഥാന ദേശീയ നേതൃത്വത്തെ തോമസ് ചാണ്ടി അറിയിച്ചതായി സൂചനയുണ്ട്.
എന്നാൽ എന്‍സിപിയ്ക്ക് രാജ്യത്തുള്ള ഏക മന്ത്രിസ്ഥാനം എന്ന നിലയില്‍ സ്ഥാനം നഷ്ടപ്പെടുത്തരുതെന്നും ബുധനാഴ്ച വരെ ക്ഷമിക്കാനുമാണ് ദേശീയ നേതൃത്വം നല്‍കിയ മറുപടി. തോമസ് ചാണ്ടിക്കെതിരേ കളക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് നിയമപരമായി നിലനില്‍ക്കുന്നതാണെന്ന എജിയുടെ നിയമോപദേശവും സമ്മര്‍ദ്ദമായി മാറിയിട്ടുണ്ട്.
സിപിഎം സംസ്ഥാന സമിതിയിലും എത്രയും വേഗം തോമസ് ചാണ്ടി രാജിവെയ്ക്കണമെന്ന നിര്‍ദേശമാണ് വന്നത്. തോമസ് ചാണ്ടി രാജിവെച്ചാല്‍ മന്ത്രിസ്ഥാനം നഷ്ടപ്പെടുത്താതെ തല്‍സ്ഥാനത്തേക്ക് ശശീന്ദ്രനെ തന്നെ തിരിച്ചു കൊണ്ടുവരാൻ ഹണിട്രാപ് വിവാദം ഒതുക്കി തീർത്തതായി വാർത്തകൾ വന്നിരുന്നു.
Post Your Comments