റാഞ്ചി: സ്വച്ഛഭാരത് പദ്ധതി പ്രകാരം ടോയ്ലറ്റ് നിര്‍മ്മിക്കാന്‍ അനുവദിച്ച പണം ഉപയോഗിച്ച് മൊബൈല്‍ ഫോണ്‍ വാങ്ങിയ ആളിന് നേരിടേണ്ടി വന്നത് കടുത്ത അനുഭവങ്ങൾ. മൊബൈൽ ഫോൺ വാങ്ങിയ വിവരമറിഞ്ഞ ഭാര്യ മൊബൈല്‍ എറിഞ്ഞുടച്ചു. കൂടാതെ കക്കൂസ് നിര്‍മ്മിക്കുന്നത് വരെ അനിശ്ചിതകാല നിരാഹാരവും തുടങ്ങി.
ഒടുവില്‍ വട്ടിപ്പലിശക്കാരന്റെ കൈയില്‍ നിന്ന് വായ്പ എടുത്ത് കക്കൂസ് നിര്‍മ്മിച്ചാണ് ഭർത്താവ് പ്രശ്നം പരിഹരിച്ചത്. ജാര്‍ഖണ്ഡ് സ്വദേശിയായ രാജേഷ് മഹാത്തോയാണ് ഭാര്യക്ക് മുന്നിൽ അടിയറവ് പറഞ്ഞത്. രണ്ടു ദിവസം ഭാര്യ ലക്ഷ്മി ജലപാനം പോലും നടത്തിയിരുന്നില്ല. ശോചനാലയം നിര്‍മ്മിക്കാന്‍ സ്വച്ഛഭാരത് പദ്ധതി പ്രകാരം ഗുണഭോക്താക്കള്‍ക്ക് 12,000 രൂപ വീതം രണ്ട് തവണയായിട്ടാണ് നല്‍കിവരുന്നത്.
6000 രൂപ ആദ്യം അനുവദിക്കുകയും നിര്‍മ്മാണം പൂര്‍ത്തീകരിച്ച് കഴിഞ്ഞാല്‍ ബാക്കി 6000 രൂപയും അനുവദിക്കും. ഇങ്ങനെയാണ് ഫണ്ട് അനുവദിച്ചത്.ആദ്യം കിട്ടിയ വിഹിതമെടുത്താണ് രാജേഷ് സ്മാര്‍ട്ട് ഫോണ്‍ വാങ്ങിയത്.ധന്‍ബാദ് ജില്ലയിലെ ബുലിയിലാണ് ശോചനാലയത്തിനായി സ്വച്ഛഭാരത് പരസ്യത്തിലെ സംഭവം ആവര്‍ത്തിക്കപ്പെട്ടത്.
Post Your Comments