ധാക്ക: വിവാഹ സംഘവുമായി സ്വകാര്യ ഹെലികോപ്റ്റർ വന്നിറങ്ങിയത് ധാക്കയിലെ അതീവ സുരക്ഷയുള്ള ജയിലിൽ. മലേഷ്യയിൽ നിന്ന് ധാക്കയിൽ നടക്കുന്ന വിവാഹചടങ്ങിൽ സംബന്ധിക്കാനെത്തിയ നാലംഗ ബംഗ്ലാദേശി കുടുംബമാണ് വെട്ടിലായത്. മിന്നൽ ആക്രമണം നടത്തി തടവുകാരെ രക്ഷിക്കാനെത്തിയ ഭീകരാണെന്ന് കരുതി സംഘത്തെ നേരിട്ട അധികൃതർ ഇവരെ പിടികൂടി തടവിലാക്കി. തെറ്റുപറ്റിയതില്‍ ഹെലികോപ്റ്റര്‍ സര്‍വീസ് മാനേജ്മെന്റ് ക്ഷമ ചോദിച്ചതായി ജയില്‍ മേധാവി അറിയിച്ചു.
ഭീകരാക്രമണ സാധ്യത കണക്കിലെടുത്ത് അതീവ സുരക്ഷ ഏർപ്പെടുത്തിയ കാഷിംപുർ സെൻട്രൽ ജയിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ഹെലികോപ്റ്ററിന്റെ പൈലറ്റായ വ്യോമസേന മുൻ ഉദ്യോഗസ്ഥന്റെ പിഴവാണ് ജയിലിൽ ഇറങ്ങാൻ കാരണമായതെന്ന് അധികൃതർ പറഞ്ഞു. വിശദമായ ചോദ്യം ചെയ്യലിന് ശേഷം സംഘത്തെ വിട്ടയച്ചു. ” ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ട് ജയിലിലുള്ള ഭീകരരെ പുറത്തെത്തിക്കാന്‍ ആക്രമണങ്ങള്‍ ഉണ്ടാകുമെന്ന്. അതുകൊണ്ടാണ് ഹെലികോപ്റ്റര്‍ വന്നിറങ്ങിയപ്പോള്‍ ഞങ്ങള്‍ തെറ്റിദ്ധരിച്ചത്”, ജയില്‍ ഐജി ബ്രിഗേഡിയര്‍ ജനറല്‍ സയിദ് ഇഫ്തഖര്‍ ഉദ്ദിന്‍ പറഞ്ഞു.
അതേസമയം സംഭവത്തില്‍ പൈലറ്റായ വിരമിച്ച വിംഗ് കമാന്‍ഡര്‍ സോഹല്‍ ലത്തീഫിന്റെ വിശദീകരണം മറ്റൊന്നായിരുന്നു. താന്‍ ജയില്‍ ഗ്രൗണ്ടില്‍ ഇറക്കിയിട്ടില്ലെന്ന് ഒരു സ്കൂള്‍ മൈതനത്താണ് ഹെലികോപ്റ്റര്‍ ഇറക്കിയതെന്നും പൈലറ്റ് വിശദീകരിച്ചു. ”യഥാര്‍ഥത്തില്‍ സംഭവിച്ചത് ഇതാണ്. ഞാന്‍ ജയില്‍ ഗ്രൗണ്ടില്‍ നിന്ന് 3300 അടി ദൂരത്തിലാണ് ഹെലികോപ്റ്റര്‍ ഇറക്കിയത്. ഞങ്ങള്‍ക്ക് ഇറക്കേണ്ടിയിരുന്ന സ്ഥലം വെള്ളക്കെട്ടായതിനാലാണ് സുരക്ഷിതമായ സ്ഥലത്ത് ഇറക്കിയത്”.കഴിഞ്ഞ 30 വര്‍ഷമായി ഞാന്‍ പൈലറ്റാണ്. ഒരു തെറ്റും ഇതുവരെ പറ്റിയിട്ടില്ല. ജയിലില്‍ അല്ല, സ്കൂള്‍ മൈതാനത്താണ് ഞാന്‍ ഹെലികോപ്റ്റര്‍ ഇറക്കിയത്. മാധ്യമങ്ങള്‍ വാര്‍ത്ത തെറ്റായി നല്‍കുകയാണെന്നും സോഹല്‍ ലത്തീഫ് പറഞ്ഞു.
Post Your Comments