ഭിവാനി: ഭാര്യയും മകളും ചേർന്ന് മദ്യപാനിയെ അടിച്ചുകൊന്നു. കൊല്ലപ്പെട്ടയാളുടെ പേര് വ്യക്തമായിട്ടില്ല. ഭാര്യയും പതിനാലുകാരിയായ മകളും ചേർന്നാണ് കൊലപാതകം നടത്തിയത്. ഹരിയാനയിലെ അട്ടേല കുഡ് ഗ്രാമത്തിലാണ് സംഭവം.
രാത്രി മദ്യപിച്ച് വീട്ടിലെത്തിയ ഭർത്താവ് ഭാര്യയെയും മകളെയും മർദിച്ചു. ഇതേതുടർന്ന് ഭാര്യയും മകളും ചേർന്ന് ഇയാളെ വീടിന്റെ വരാന്തയിൽ കെട്ടിയിട്ട് ലാത്തി ഉപയോഗിച്ച് മർദിച്ചു. ഇതിനെ തുടർന്ന് മരണം സംഭവിക്കുകയായിരുന്നു.
കൊല്ലപ്പെടുന്നതിനു മുമ്പ് ഭർത്താവ് ഭാര്യയെയും മകളെയും മർദിച്ചിരുന്നു. മർദനത്തിൽ പരിക്കേറ്റ ഭാര്യയെയും മകളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ പോലീസ് കസ്റ്റഡിയിലാണ്. കേസിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടുനൽകി.
Post Your Comments