തിരുവനന്തപുരം: കോഴ വിവാദത്തിൽ റിപ്പോർട്ട് ചോർത്തിയതിൽ വി വി രാജേഷിന്റെ അച്ചടക്ക നടപടിക്കെതിരെ അമർഷം പുകയുന്നു. രാജേഷിനോട് വിശദീകരണം ചോദിക്കാതെയാണ് നടപടിയെടുത്തത് എന്നാണ് വിമര്‍ശനം.കൂടാതെ വ്യാജ രസീത് അടിച്ച സംഭവം പുറത്തു കൊണ്ടുവന്ന യുവമോർച്ച നേതാവ് പ്രഫുൽ കൃഷ്ണ ക്ക് അച്ചടക്ക നടപടി നേരിട്ടതിൽ പ്രവർത്തകർക്കും അതൃപ്തിയുണ്ട്.
പ്രഫുൽ കൃഷ്ണ മേൽഘടകത്തെ സമീപിക്കുമെന്നാണ് ഒരു ചാനലിനോട് പറഞ്ഞത്. ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനാണ് വി.വി.രാജേഷിനെയും, യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രഫുല്‍ കൃഷ്ണയേയുമാണ് സംഘടനാ ചുമതലകളില്‍ നിന്നും നീക്കിയത്.
Post Your Comments