Latest NewsIndiaNews

ലോകത്ത് മറ്റിടങ്ങളെ അപേക്ഷിച്ച്‌ ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ക്ക് സുരക്ഷയുണ്ട്; ഹമീദ് അന്‍സാരിക്ക് മറുപടിയുമായി വെങ്കയ്യ നായിഡു

ന്യൂഡല്‍ഹി: രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ അരക്ഷിതാവസ്ഥ നേരിടുന്നുണ്ടെന്ന ഹമീദ് അന്‍സാരിയുടെ പരാമര്‍ശത്തിനെതിരെ മറുപടിയുമായി വെങ്കയ്യ നായിഡു. ആരുടേയും പേരെടുത്ത് പറയാതെയായിരുന്നു വെങ്കയ്യയുടെ പരാമർശം. രാജ്യസഭാ ടിവിയില്‍ കരണ്‍ഥാപ്പറുമായി നടത്തിയ അഭിമുഖത്തിനിടെയാണ് ഇന്ത്യയിലെ മുസ്ലിങ്ങള്‍ക്കിടയില്‍ അസ്വസ്ഥതയും അരക്ഷിതാവസ്ഥയും വര്‍ധിക്കുന്നുവെന്ന് ഹമീദ് അൻസാരി പറഞ്ഞത്.

ഇതിന് മറുപടിയായി ‘ചില ആളുകള്‍ പറയുന്നു ന്യൂനപക്ഷങ്ങള്‍ സുരക്ഷതരല്ലെന്ന്, ഇതൊരു രാഷ്ട്രീയ പ്രചാരണമാണ്. ലോകത്ത് മറ്റിടങ്ങളെ അപേക്ഷിച്ച്‌ ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ക്ക് സുരക്ഷയും സുരക്ഷിതത്വവുമുണ്ടെന്ന് വെങ്കയ്യ നായിഡു പറഞ്ഞു. ലോകത്ത് ഏറ്റവും കൂടുതല്‍ സഹിഷണുത പുലര്‍ത്തുവരാണ് ഇന്ത്യന്‍ ജനതയെന്നും അതിന് കാരണം അവര്‍ പരിഷ്കാരികളാണെന്നും അതുകൊണ്ടാണിവിടെ ജനാധിപത്യം നിലനില്‍ക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button