തിരുവനന്തപുരം: ശ്രീശാന്തിനു പിന്തുണയുമായി കേരള ക്രിക്കറ്റ് അസോസിയേഷൻ (കെ സിഎ) രംഗത്ത്. ശ്രീശാന്തിനെ ആഭ്യന്തര ക്രിക്കറ്റിൽ കളിപ്പിക്കണമെന്ന ആവശ്യപ്പെട്ട് കെസിഎ ഇന്ത്യൻ ക്രിക്കറ്റ് ബോർഡിന് കത്തയച്ചു. ഐപിഎൽ ഒത്തുകളി വിവാദത്തെ തുടർന്ന് ബിസിസിഐ ഏർപ്പെടുത്തിയ ആജീവനാന്ത വിലക്ക് ഹൈക്കോടതി നീക്കിയ സാഹചര്യത്തിലാണ് ഈ നടപടി. ശ്രീശാന്തിന്റെ തിരിച്ചുവരവിനെ പിന്തുണയ്ക്കുന്നതായും കെസിഎ ബിസിസിഐയെ അറിയിച്ചിട്ടുണ്ട്.
ബിസിസിഐ അനുകൂല നിലപാട് സ്വീകരിച്ചാൽ അടുത്ത മാസം രണ്ടിന് തുടങ്ങുന്ന കൂച്ച് ബിഹാർ ട്രോഫി ചാമ്പ്യൻഷിപ്പിൽ ശ്രീശാന്തിനെ ഉൾപ്പെടുത്താനായി സാധിക്കും. ഈ വിഷയത്തിൽ കെസിഎ ഭാരവാഹികൾക്കും സെലക്ടർമാർക്കും അനുകൂല നിലാപാടാണുള്ളത്. ബിസിസിഐ അനുവദിച്ചാൽ ശ്രീശാന്തിനു രഞ്ജി ട്രോഫി ടൂർണമെന്റിലും കളിക്കാനുള്ള സാഹചര്യമുണ്ടാകും.
Post Your Comments