CinemaMollywoodMovie SongsEntertainment

മമ്മൂട്ടി ചിത്രത്തെക്കുറിച്ച് വ്യാജ വാര്‍ത്ത വരുന്നതിനെക്കുറിച്ച് ദിലീഷ് പോത്തന്‍

മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിനു ശേഷം ‘തൊണ്ടിമുതലും ദൃക്‌സാക്ഷിയും’ എന്ന മനോഹര ചിത്രവുമായാണ് ദിലീഷ് പോത്തന്‍ വീണ്ടും എത്തിയത്. ഈ ചിത്രത്തിന് ശേഷം ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടി നായകനാകുന്നുവെന്നു വാര്‍ത്തകള്‍ ഉണ്ടായിരുന്നു. മഹേഷി’ന്റെ രചയിതാവും ‘തൊണ്ടിമുതലി’ല്‍ ക്രിയേറ്റീവ് ഡയറക്ടറുമായ ശ്യാം പുഷ്‌കരനാണ് മമ്മൂട്ടി ചിത്രത്തിന് രചന നിര്‍വ്വഹിക്കുന്നതെന്നും 2018ലെ മമ്മൂട്ടിയുടെ ആദ്യ പ്രോജക്ട് അതാണെന്നുമൊക്കെയുള്ള വാര്‍ത്തകള്‍ പ്രചരിച്ചു. എന്നാല്‍ അത്തരമൊരു പ്രോജക്ട് ചെയ്യാന്‍ ഉറപ്പിച്ചിട്ടില്ലെന്നാണ് ദിലീഷ് പറയുന്നത്. ‘തൊണ്ടിമുതലി’ന് ശേഷം ചെയ്യുന്ന ചിത്രം അടുത്ത വര്‍ഷം മധ്യത്തോടെയേ ഉള്ളുവെന്നും ദിലീഷ് പോത്തന്‍ വ്യക്തമാക്കി

shortlink

Related Articles

Post Your Comments

Related Articles


Back to top button