കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ ജയലിൽ കഴിയുന്ന ദിലീപ് കുറ്റവിമുക്തനായാൽ വീണ്ടും സംഘടനയുടെ പ്രസിഡന്റാക്കുമെന്ന് തിയറ്റർ ഉടമകളുടെ സംഘടന അറിയിച്ചു. ദിലീപ് ഇപ്പോഴും സംഘടനയിൽ അംഗമാണ്. നേതൃത്വത്തിൽനിന്നു മാറ്റുക മാത്രമാണ് ചെയ്തതെന്നും ഫിയോക് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ദിലീപിന്റെ ഡി സിനിമാസ് അടച്ചുപൂട്ടിയ ചാലക്കുടി നഗരസഭയുടെ നടപടി ഹൈക്കോടതി റദ്ദാക്കിയ സാഹചര്യത്തിലാണ് ഫിയോക് വാർത്താസമ്മേളനം നടത്തിയത്.
Post Your Comments