ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിനു വോട്ട് രേഖപ്പെടുത്താന്‍ മുസ്ലിം ലീഗ് എം.പിമാരായ പി.കെ. കുഞ്ഞാലിക്കുട്ടിയും പി.വി. അബ്ദുല്‍ വഹാബിനും സാധിക്കാതെ വന്നത് വിമാനം വൈകിയതിനാലാണെന്ന ആക്ഷേപം അന്വേഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍. ഇതു സംബന്ധിച്ച വ്യോമയാന മന്ത്രി അശോക് ഗജപതി രാജു ഉത്തരവിട്ടു. സംഭവത്തെക്കുറിച്ച് എം.പിമാര്‍ നല്‍കിയ പരാതിയിലാണ് നടപടി. ഇരുവരും ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പിയോടൊപ്പം മന്ത്രിയെ നേരില്‍കണ്ടാണ് പരാതി നല്‍കിയത്. വിമാനം വൈകിയ സംഭവത്തില്‍ എയര്‍ ഇന്ത്യ അധികൃതരോട് മന്ത്രി വിശദീകരണം തേടിയിട്ടുണ്ട്.
ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്നുള്ള മുസ്ലിം ലീഗ് എം.പിര്‍ക്ക് വോട്ട് ചെയ്യാനായിരുന്നില്ല.ഇവര്‍ സഞ്ചരിച്ചിരുന്ന വിമാനം വൈകിയതിനാല്‍ വോട്ടിംഗ് സമയം കഴിഞ്ഞ് പത്തു മിനിട്ടിന് ശേഷമാണ് ഇരുവരും പാര്‍ലമെന്റില്‍ എത്തിയത്.വിമാനം മന:പൂര്‍വം വൈകിപ്പിച്ചതാണെന്നാണ് എം.പിമാരുടെ പരാതി.
Post Your Comments