
പാരിസ്: പ്രസിഡന്റിന്റെ ഭാര്യ പ്രഥമ വനിതയാവില്ല. ഫ്രാന്‍സിലാണ് സംഭവം. പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ ഭാര്യയക്ക് പ്രഥമ വനിതയെന്ന പട്ടം നല്‍കാനാവില്ലെന്ന് ഫ്രഞ്ച് സര്‍ക്കാര്‍ അറിയിച്ചു. മാക്രോണിന്റെ ഭാര്യയായ ബ്രിജിത്തിനെ പ്രഥമ വനിതയാക്കുന്നതിനു എതിരെ ഭീമ ഹർജി കിട്ടിയിരുന്നു. 2,75,000 പേര് ഒപ്പുവെച്ച ഭീമ ഹർജിയായിരുന്നു അത്. ഇതിനെ തുടർന്നാണ് ഈ തീരുമാനം. ബ്രിജിത്തിനു നൽകുന്ന പദവി എന്താണ് എന്നത് വ്യക്തമാക്കുന്ന രേഖ ഇനിയുള്ള ദിവസങ്ങളിൽ പ്രസിദ്ധപ്പെടുത്തും.
രാജ്യത്ത് നിലവിലുള്ള സാഹചര്യങ്ങളില്‍ മാറ്റം വരുത്തുമെന്നായിരുന്നു മാക്രോണിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം. തന്റെ പത്നിയുടെ പദവി രാഷ്ട്രീയപരമാവില്ലെന്നും പൊതുവായിരിക്കുമെന്നും വ്യക്തമാക്കി ഹിപ്പോക്രസിക്ക് അന്ത്യം കുറിക്കുമെന്നും ഉറപ്പു നല്‍കിയിരുന്നു. ഇൗ വാക്കുകള്‍ ആണ് ഇപ്പോള്‍ തിരിച്ചടിയായതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
Post Your Comments