ദുംക: മൊബൈല്‍ മോഷ്ടിച്ചെന്നാരോപിച്ച് ആദിവാസി പെണ്‍കുട്ടിയെ വിദ്യാര്‍ത്ഥിനികള്‍ വിവസ്ത്രയാക്കി മര്‍ദ്ദിച്ചു. ജാര്‍ഖണ്ഡിലാണ് സംഭവം. ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ പെണ്‍കുട്ടിയെ വിവസ്ത്രയാക്കി മര്‍ദ്ദിക്കുകയായിരുന്നു. ദുംകയിലെ വനിതാ കോളേജ് വിദ്യാര്‍ത്ഥിനികളാണ് മര്‍ദ്ദിച്ചത്.
ഇവരില്‍ ഒരാളുടെ മൊബൈല്‍ മോഷ്ടിച്ചെന്നാണ് ആരോപണം. എന്നാല്‍, താന്‍ എടുത്തിട്ടില്ലെന്ന് പെണ്‍കുട്ടി ആവര്‍ത്തിച്ചു. ഇതിനിടയില്‍ ഹോസ്റ്റലില്‍ യോഗം ചേര്‍ന്ന വിദ്യാര്‍ത്ഥിനികള്‍ 18,600 രൂപ കുട്ടിയോട് നല്‍കാന്‍ ആവശ്യപ്പെട്ടു.
സംഭവം പുറത്തറിഞ്ഞതോടെ മാനസികസസമ്മര്‍ദ്ദത്തിലാണ് പെണ്‍കുട്ടിയെന്ന് പോലീസ് പറയുന്നു. മകള്‍ക്കൊപ്പം ജീവനൊടുക്കുമെന്ന് പെണ്‍കുട്ടിയുടെ അച്ഛന്‍ പറഞ്ഞെന്ന് പോലീസ് വ്യക്തമാക്കുന്നു.
Post Your Comments