തലശ്ശേരി: പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദനി ഇന്ന് വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനായി തലശ്ശേരിയില്‍ എത്തും. മഅദനിക്ക് കനത്ത സുരക്ഷാ സന്നാഹമാണ് തലശ്ശേരിയില്‍ പോലീസ് ഒരുക്കിയിരിക്കുന്നത്. വിവാഹ വേദിയായ ടൗണ്‍ഹാളിലും മദനി വിശ്രമിക്കുന്ന ലോഗന്‍സ് റോഡിലെ ലോഡ്ജിലും കര്‍ശന നിരീക്ഷണമാണ് പോലീസ് ക്രമീകരിച്ചിരിക്കുന്നത്.
രാവിലെ ഏഴോടെ മഅദനി തലശ്ശേരിയില്‍ എത്തും. ഴോടെ തിരുവനന്തപുരം മംഗളൂരു എക്‌സ്പ്രസ് ട്രെയിനിലാണ് മഅദനി എത്തുക. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്നലെ മുതല്‍ മഫ്തിയില്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. ഇന്നലെ രാത്രി തലശ്ശേരി റെയില്‍വേ സ്റ്റേഷനില്‍ ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി. രാവിലെ തലശ്ശേരി റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ ഇറങ്ങുന്ന മഅദനി നേരെ ലോഡ്ജില്‍ എത്തും. 11 മണിയോടെ നിക്കാഹിനായി ടൗണ്‍ഹാളിലേക്കു പുറപ്പെടും. വിവാഹത്തിനു ശേഷം ലോഡ്ജില്‍ എത്തി വിശ്രമിച്ച് വൈകിട്ട് നാലോടെ വധുവിന്റെ അഴിയൂരിലെ വീട്ടില്‍ സല്‍ക്കാരത്തിനായി പുറപ്പെടും. അവിടെ നിന്നു റോഡ് മാര്‍ഗം കോഴിക്കോട്ടേക്കു പോകും.
കര്‍ണാടക പോലീസിനു ഒപ്പമാണ് മഅദനി എത്തുക . സംസ്ഥാനത്തു നിന്നും നിരവധി പേര്‍ വിവാഹത്തില്‍ പങ്കെടുക്കും. 2500 പേര്‍ക്കുള്ള ഭക്ഷണമാണ് ക്രമീകരിച്ചിരിക്കുന്നത്.
Post Your Comments