Latest NewsUSA

മുൻ അമേരിക്കൻ പ്രസിഡന്റിന്റെ പിറന്നാളിന് പൊതു അവധി പ്രഖ്യാപിച്ചു

വാഷിംഗ്ടൺ: മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമയുടെ പിറന്നാളിന് പൊതു അവധി പ്രഖ്യാപിച്ചു. അദ്ദേഹത്തിന്‍റെ സംസ്ഥാനമായ ഇല്ലിനോയിയിൽ പൊതു അവധി പ്രഖ്യാപിച്ച് കൊണ്ടുള്ള ഉത്തരവ് ഇല്ലിനോയ് ഗവർണർ ബ്രൂസ് റണ്ണറാണ് പുറപ്പെടുവിച്ചു. ഓഗസ്റ്റ് നാലാണ് ഒബാമയുടെ പിറന്നാൾ 2018 ഓഗസ്റ്റ് നാലു മുതൽ ഇത് പ്രാബല്യത്തിൽ വരുമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.

അമേരിക്കൻ ജനതയുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും രാജ്യത്തെ വിവിധ വിഭാഗങ്ങൾ തമ്മിലുള്ള ബന്ധം ഊഷ്മളമാക്കുന്നതിനും അക്ഷീണം പ്രയത്നിച്ചയാളാണ് ഒബാമ. അദ്ദേഹത്തോടുള്ള ആദരസൂചകമായാണ് പുതിയ തീരുമാനമെന്ന് ഗവർണറുടെ ഓഫീസ് അറിയിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button