
അമ്പലപ്പുഴ: ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ തിരുവാഭരണം നഷ്ടപ്പെട്ട കേസിലെ പ്രതികളെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ ഭക്തജനങ്ങള്‍ ക്ഷേത്രത്തില്‍ ശയന പ്രദക്ഷിണം നടത്തി. പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടും പോലീസ് ഒളിച്ചുകളി തുടരുന്നത് രാഷ്ട്രീയ ഇടപെടല്‍ മൂലമാണെന്ന് വിമര്‍ശനം ഉയരുന്നു. പോലീസും ദേവസ്വംബോര്‍ഡും നടത്തുന്ന ഒത്തുകളിക്കെതിരെയാണ് വ്യത്യസ്ത പ്രതിഷേധങ്ങൾ ഉയരുന്നത്.
കുറ്റക്കാരാണെന്ന് വിജിലന്‍സ് കണ്ടെത്തിയ ക്ഷേത്രം ജീവനക്കാരെ ദേവസ്വം ബോര്‍ഡും സംരക്ഷിക്കുകയാണ്. പതക്കം മോഷണം പോയി ഒരു മാസത്തിന് ശേഷം രൂപമാറ്റം വരുത്തിയ നിലയില്‍ കാണിക്കവഞ്ചികളില്‍ നിന്ന് കണ്ടു കിട്ടിയിരുന്നു. ഇത് കാണിക്കവഞ്ചിയില്‍ ഇട്ടതാരാണെന്നും പോലീസിന് സൂചന ലഭിച്ചെങ്കിലും സമ്മർദ്ദം മൂലം പ്രതിയെ പോലീസ് അറസ്റ്റ് ചെയ്യുന്നില്ലെന്നാണ് ഭക്തരുടെ പരാതി.
Post Your Comments